യുഎസ് എയര്‍പോര്‍ട്ടുകളിലെ ഇമിഗ്രേഷന്‍ പ്രൊസസിംഗിലെ തടസങ്ങള്‍ പരിഹരിക്കപ്പെട്ടു; നിര്‍ണായക വെളിപ്പെടുത്തലുമായി കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ; പ്രതിസന്ധി മൂലം ആയിരക്കണക്കിന് യാത്രക്കാര്‍ ചെക്കിംഗ് പോയിന്റുകളില്‍ കാത്ത് നിന്ന് നരകിച്ചു

യുഎസ് എയര്‍പോര്‍ട്ടുകളിലെ ഇമിഗ്രേഷന്‍ പ്രൊസസിംഗിലെ തടസങ്ങള്‍ പരിഹരിക്കപ്പെട്ടു; നിര്‍ണായക വെളിപ്പെടുത്തലുമായി  കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ;  പ്രതിസന്ധി മൂലം ആയിരക്കണക്കിന് യാത്രക്കാര്‍ ചെക്കിംഗ് പോയിന്റുകളില്‍ കാത്ത് നിന്ന് നരകിച്ചു
യുഎസ് എയര്‍പോര്‍ട്ടുകളില്‍ ഇമിഗ്രേഷന്‍ പ്രൊസസിംഗില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നും നിലവില്‍ സിസ്റ്റം യഥോചിതം പുനസ്ഥാപിക്കപ്പെട്ടുവെന്നുമുള്ള വെളിപ്പെടുത്തലുമായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ രംഗത്തെത്തി. സമ്മറിന് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഈ വേളയില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നത്താല്‍ നിരവധി എയര്‍പോര്‍ട്ടുകളില്‍ അനേകം വിദേശസന്ദര്‍ശകര്‍ ബുദ്ധിമുട്ടുകളനുഭവപ്പെട്ടിരുന്നു.

ഈ പ്രശ്‌നത്തിനാണിപ്പോള്‍ പരിഹാരമുണ്ടായിരിക്കുന്നത്. പ്രൊസസിംഗ് സിസ്റ്റത്തിലെ പ്രതിസന്ധികള്‍ മൂലം യാത്രക്കാര്‍ ചെക്ക് പോയിന്റുകളില്‍ മണിക്കൂറുകളോളം കാത്ത് കെട്ടിക്കിടക്കേണ്ടുന്ന അവസ്ഥയായിരുന്നു സംജാതമായിരുന്നത്.പ്രൊസസിംഗ് സിസ്റ്റത്തിലുണ്ടായ തകരാറിനെക്കുറിച്ച് തങ്ങള്‍ ഇപ്പോഴും സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പറയുന്നത്. സൈബര്‍ ആക്രമണം മൂലമല്ല ഈ തടസങ്ങളുണ്ടായതെന്നാണ് കരുതുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.

സിസ്റ്റം മുമ്പത്തെ നിലയിലായിരിക്കുന്നുവെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഇന്നലെ വൈകുന്നേരമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.പ്രശ്‌നത്തിന് യഥാര്‍ത്ഥ കാരണമെന്തായിരുന്നുവെന്ന് ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെങ്കിലും ഇത് കണ്ടെത്തുന്നതിനുളള അന്വേഷണം തുടരുന്നുവെന്നും സിപിബി ഒഫീഷ്യല്‍ പറയുന്നു. വിദേശത്ത് നിന്നുമെത്തിയ ആയിരക്കണക്കിന് യാത്രക്കാരെ പ്രൊസസ് ചെയ്യുന്നതിന് സിസ്റ്റത്തിലെ തകരാറിനെ തുടര്‍ന്ന് തങ്ങള്‍ ബദല്‍ മാര്‍ഗങ്ങളുപയോഗിച്ചിരുന്നുവെന്നും ഏജന്‍സി വ്യക്തമാക്കുന്നു. പ്രശ്‌നത്തെ തുടര്‍ന്ന് യാത്രക്കാര്‍ നീണ്ട ക്യൂവില്‍ നിന്ന് നരകിക്കുന്ന ചിത്രങ്ങള്‍ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരുന്നു. വാഷിംഗ്ടണ്‍ ഡിസി, ഹൂസ്റ്റണ്‍ തുടങ്ങിയ എയര്‍പോര്‍ട്ടുകളിലാണ് പ്രശ്‌നം രൂക്ഷമായിരുന്നത്.

Other News in this category4malayalees Recommends