യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ വിദേശ ആക്രമണകാരികളെന്ന് യുഎസ്‌സിഐഎസ് ആക്ടിംഗ് ഡയറക്ടര്‍; ഗുരുതര രോഗങ്ങള്‍ , മയക്കുമരുന്ന് കച്ചവടം ,ആക്രമണങ്ങള്‍,മനുഷ്യക്കടത്ത്, തീവ്രവാദം എന്നിവയ്ക്ക് ഉത്തരവാദികള്‍ കുടിയേറ്റക്കാരെന്ന് കുക്കിനെല്ലി

യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ വിദേശ ആക്രമണകാരികളെന്ന് യുഎസ്‌സിഐഎസ് ആക്ടിംഗ് ഡയറക്ടര്‍;  ഗുരുതര രോഗങ്ങള്‍ , മയക്കുമരുന്ന് കച്ചവടം ,ആക്രമണങ്ങള്‍,മനുഷ്യക്കടത്ത്, തീവ്രവാദം എന്നിവയ്ക്ക് ഉത്തരവാദികള്‍ കുടിയേറ്റക്കാരെന്ന് കുക്കിനെല്ലി
രേഖകളില്ലാതെ യുഎസിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരെ 'വിദേശആക്രമണകാരികള്‍' എന്ന് ആരോപിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസായ സ്റ്റേറ്റ് ലെജിസ്ലേറ്റേര്‍സ് ഫോര്‍ ലീഗല്‍ ഇമിഗ്രേഷന്‍ന്റെ ആക്ടിംഗ് ഡയറക്ടറായ കെന്‍ കുക്കിനെല്ലി രംഗത്തെത്തി. ഇത്തരക്കാരാണ് അമേരിക്കയില്‍ ഗുരുതരമായ രോഗങ്ങള്‍ പരത്തുന്നതെന്നും മയക്കുമരുന്ന് കച്ചവടം ,കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങള്‍,മനുഷ്യക്കടത്ത്, തീവ്രവാദം തുടങ്ങിവയ്ക്ക് ഉത്തരവാദികളെന്നും കുക്കിനെല്ലി ആരോപിക്കുന്നു.

2007ല്‍ സ്റ്ററ്റ് ലെജിസ്ലേറ്റേര്‍സ് ഫോര്‍ ലീഗല്‍ ഇമിഗ്രേഷന്‍ 2007ല്‍ സ്ഥാപിച്ചത് മുതല്‍ ഇതിന്റെ സ്ഥാപകാംഗമാണ് കുക്കിനെല്ലി.കോണ്‍ഗ്രസില്‍ ഇമിഗ്രേഷന്‍ പൊളിച്ചെഴുത്തിനെ സംബന്ധിച്ച് ചൂട് പിടിച്ച ചര്‍ച്ച നടന്നപ്പോഴായിരുന്നു ഇത് സ്ഥാപിക്കപ്പെട്ടിരുന്നത്. വിദേശകടന്ന് കയറ്റത്തിന് തുല്യമായ രീതിയിലുള്ള കടന്ന് കയറ്റമാണ് അനധികൃത കുടിയേറ്റമെന്നതാണ് ഈ ഗ്രൂപ്പ് ഇതിന്റെ അടിസ്ഥാന തത്വശാസ്ത്രമായി പരിഗണിച്ചിരിക്കുന്നത്.സമീപവര്‍ഷങ്ങളിലായി അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കുക്കിനെല്ലി സജീവമായി രംഗത്തുണ്ട്.

പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുകയും കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നയങ്ങള്‍ പ്രയോഗിക്കാനാരംഭിക്കുകയും ചെയ്തതിന് ശേഷം കുക്കിനെല്ലിക്ക് അമിതമായ പ്രാധാന്യമാണ് സ്വാഭാവികമായും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് രേഖയില്ലാത്ത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കുക്കിനെല്ലി ഗോദയിലിറങ്ങിയിരിക്കുന്നത്. സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി എത്തുന്നവര്‍ക്കെതിരെ യുദ്ധ അധികാരങ്ങള്‍ ഉപയോഗിച്ച് യുഎസ് അടിച്ചമര്‍ത്തണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ബ്രെയ്ബാര്‍ട്ട് റേഡിയോയോട് സംസാരിക്കവെ കുക്കിനെല്ലി ആവശ്യപ്പെട്ടിരുന്നു.കുടിയേറ്റക്കാര്‍ക്ക് അനുവദിക്കുന്ന ഗ്രീന്‍കാര്‍ഡുകള്‍ പരിമിതപ്പെടുത്തണമെന്നും അല്ലെങ്കില്‍ പബ്ലിക്ക് അസിസ്റ്റന്‍സ് ഉപയോഗിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് അനുവദിക്കരുതെന്നും നിഷ്‌കര്‍ഷിക്കുന്ന നിയമം കഴിഞ്ഞ ആഴ്ച കുക്കിനെല്ലി പ്രഖ്യാപിച്ചിരുന്നു.

Other News in this category



4malayalees Recommends