ഓസ്‌ട്രേലിയയിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന് കൂടുതല്‍ നടപടികളില്ല; റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ അയക്കുന്നതിന് മുന്‍ഗണന നല്‍കുന്നുവെങ്കിലും കുടിയേറ്റത്തിന് പരിധി നിശ്ചയിക്കില്ല

ഓസ്‌ട്രേലിയയിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന് കൂടുതല്‍ നടപടികളില്ല; റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ അയക്കുന്നതിന് മുന്‍ഗണന നല്‍കുന്നുവെങ്കിലും  കുടിയേറ്റത്തിന് പരിധി നിശ്ചയിക്കില്ല
ഓസ്‌ട്രേലിയയിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന് കൂടുതല്‍ നടപടികളില്ലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ റീജിയണല്‍ ഏരിയകളിലേക്കുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ത്വരിത നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഓസ്‌ട്രേലിയയിലെ കുടിയേറ്റ ജനതയെ എങ്ങനെ പുനക്രമീകരിക്കാമെന്ന വെല്ലുവിളി പരിഹരിക്കുന്നതിന് അധിഷ്ഠിതമായിട്ടാണ് ഓസ്‌ട്രേലിയയിലെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുകയെന്ന് ലിബറല്‍ എംപി ജൂലിയന്‍ ലീസര്‍ അഭിപ്രായപ്പെടുന്നു. അടുത്ത 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓസ്‌ട്രേലിയയിലെ കുടിയേറ്റ ജനസംഖ്യ 25 ശതമാനം വര്‍ധിച്ച് 31.4 മില്യണിലെത്തുമെന്നാണ് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജനപ്പെരുപ്പത്തിന്റെ ഭൂരിഭാഗവും സംഭവിക്കുന്നത് മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത് ,ബ്രിസ്ബാന്‍ പോലുള്ള പ്രധാനപ്പെട്ട നഗരങ്ങളിലാണെന്നാണ് ലീസര്‍ പറയുന്നത്. വര്‍ഷം തോറും നല്‍കുന്ന പെര്‍മനന്റ് വിസകള്‍ക്ക് 1,60,000 എന്ന പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇമിഗ്രേഷന്‍ ഇന്‍ടേക്കിനെ വെട്ടിക്കുറയ്ക്കുന്നതില്‍ ഗവണ്‍മെന്റ് കൂടുതല്‍ നടപടികളെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എത്ര കുടിയേറ്റക്കാര്‍ രാജ്യത്തുണ്ടെന്നതിനെ കുറിച്ചല്ല പറയുന്നതെന്നും മറിച്ച് ഇവരെല്ലാം എവിടേക്കാണ് പോകുന്നതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യമെന്നാണ് ലീസര്‍ അഭിപ്രായപ്പെടുന്നു. റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ അയക്കുന്നതിനുള്ള ത്വരിതഗതിയിലുളള നയങ്ങളാണ് ഗവണ്‍മെന്റ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും ലീസര്‍ വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends