ഓസ്‌ട്രേലിയയില്‍ ആഴ്ചയിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ ചൂടേറും; സ്പ്രിംഗ് സീസണെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥ; തുടര്‍ന്ന് താപനില കുറഞ്ഞ് വിന്ററിലേക്കെത്തും; മിക്കയിടങ്ങളിലും അനിശ്ചിതത്വം നിറഞ്ഞ കാലാവസ്ഥ

ഓസ്‌ട്രേലിയയില്‍ ആഴ്ചയിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ ചൂടേറും; സ്പ്രിംഗ് സീസണെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥ; തുടര്‍ന്ന് താപനില കുറഞ്ഞ് വിന്ററിലേക്കെത്തും; മിക്കയിടങ്ങളിലും അനിശ്ചിതത്വം നിറഞ്ഞ കാലാവസ്ഥ

ആഴ്ചയിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ ചൂടേറുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. ഇതിനെ തുടര്‍ന്ന് സ്പ്രിംഗ് സീസണെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കാലാവസ്ഥയായിരിക്കും രാജ്യത്തിന്റെ സൗത്തിലും ഈസ്റ്റിലും അനുഭവപ്പെടുന്നത്.തുടര്‍ന്ന് വീക്കെന്‍ഡ് ആകുമ്പോഴേക്കും താപനില വീണ്ടും കുറഞ്ഞ് വിന്ററിലേക്കെത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായി മെല്‍ബണില്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴുന്നതായിരിക്കും.


ഇതിനെ തുടര്‍ന്ന് ഇവിടെ കാറ്റ് വീശുകളും മഴ അനുഭവപ്പെടുകയും ചെയ്യും. നനുത്ത ദിവസങ്ങള്‍ തുടരുന്നതിനിടെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മഴയായിരിക്കും പ്രധാനമായും അനുഭവപ്പെടുന്നത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ തീരങ്ങളിള്‍ തണുത്ത മേഘജാലമെത്തുകയും ചെയ്യും. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളില്‍ 25 സെമീ വരെ മഞ്ഞ് പ്രധാനപ്പെട്ട സ്‌കി റിസോര്‍ട്ടുകളില്‍ വര്‍ഷിക്കപ്പെട്ടിരുന്നു.സൗത്ത് ഈസ്റ്റില്‍ ചൂടുള്ള കാലാവസ്ഥ അധികം വൈകാതെയെത്തുകയും ചെയ്യും.

ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, എന്നിവിടങ്ങളിലെ നിരവധി ഇന്‍ലാന്‍ഡ് ഏരിയകളില്‍ മൂടല്‍ മഞ്ഞ് കാണപ്പെടുന്നതായിരിക്കും. എന്നാല്‍ ഈ ആഴ്ച പൂര്‍ത്തിയാകുന്നതോടെ ഇത്തരത്തിലുള്ള മഞ്ഞ് വളരെ ഉയര്‍ന്ന കൊടുമുടികളിലും മറ്റും മാത്രമായിരിക്കും കാണപ്പെടുന്നത്. സിഡ്‌നിയില്‍ വെള്ളിയാഴ്ച 25 ഡിഗ്രിയും ബ്രിസ്ബാനില്‍ ശനിയാഴ്ച 28 ഡിഗ്രിയും ഞായറാഴ്ച മെല്‍ബണില്‍ 20 ഡിഗ്രിയുമായിരിക്കും താപനില.

Other News in this category



4malayalees Recommends