എന്‍എസ്ഡബ്ല്യൂവിലെ വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഴിച്ച് പണിയണമെന്ന് ഡെപ്യൂട്ടി പ്രീമിയര്‍; നിലവിലെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുള്ള ഏക പോംവഴി ഇതെന്ന് ജോണ്‍ ബാരിലാറോ; സ്‌റ്റേറ്റിലെ 99 ശതമാനം പ്രദേശങ്ങളും കടുത്ത ജലക്ഷാമത്തില്‍

എന്‍എസ്ഡബ്ല്യൂവിലെ വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഴിച്ച് പണിയണമെന്ന് ഡെപ്യൂട്ടി  പ്രീമിയര്‍; നിലവിലെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുള്ള ഏക പോംവഴി ഇതെന്ന് ജോണ്‍  ബാരിലാറോ; സ്‌റ്റേറ്റിലെ 99 ശതമാനം പ്രദേശങ്ങളും കടുത്ത ജലക്ഷാമത്തില്‍
വരള്‍ച്ച വര്‍ധിക്കുന്നതിനാല്‍ എന്‍എസ്ഡബ്ല്യൂവിലെ വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഴിച്ച് പണിയണമെന്ന് അഭിപ്രായപ്പെട്ട് അവിടുത്തെ ഡെപ്യൂട്ടി പ്രീമിയറായ ജോണ്‍ ബാരിലാറോ രംഗത്തെത്തി.നിലവില്‍ സ്റ്റേറ്റിലെ 99 ശതമാനം പ്രദേശങ്ങളും കടുത്ത വരള്‍ച്ചയുടെ പിടിയിലമര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം നിര്‍ണായക ആഹ്വാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നിലവില്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് വരള്‍ച്ച നീങ്ങിത്തുടങ്ങിയിരിക്കുകയാണ്.

നിലവില്‍ സ്റ്റേറ്റിനെ പിടിച്ചുലക്കുന്ന പ്രധാന പ്രശ്‌നമായി ജല ക്ഷാമം മാറിയിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ടാം വര്‍ത്ത്, ഡബോ , ബാത്തുര്‍സ്റ്റ് പോലുള്ള പ്രധാന റീജിയണല്‍ സെന്ററുകള്‍ കഴിഞ്ഞ 12 മാസങ്ങളായി ജലദൗര്‍ലഭ്യമാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. മുറുറുന്‍ഡി, ഗ്വായ് ര, മെനിന്‍ഡീ, എന്നിവയടക്കമുള്ള ടൗണുകളിലും അത്യാവശ്യത്തിന് പോലും ജലമില്ലാത്ത അവസ്ഥയാണുള്ളത്. ജലപ്രതിസന്ധി പരിഹരിക്കുന്നതിന് ഇനിയും ഹ്രസ്വകാല പദ്ധതികള്‍ കൊണ്ട് പ്രയോജനമില്ലെന്നും മറിച്ച് ദീര്‍ഘകാല പദ്ധതികളാണ് അത്യാവശ്യമെന്നും ദേശീയ നേതാവ്കൂടിയായ ബാരിലാറോ ആഹ്വാനം ചെയ്യുന്നു.

ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ബില്‍ഡിംഗ് വാട്ടര്‍ സ്‌റ്റോറേജ്, ഡാമുകള്‍, പൈപ്പ് ലൈനുകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, അണ്ടര്‍ഗ്രൗണ്ട് ഡാമുകള്‍, തുടങ്ങിയവയില്‍ നിക്ഷേപം വര്‍ധിപ്പിച്ച് ഇവ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.ഡാമുകളെ കുറിച്ച ്‌സംസാരിക്കുന്നത് തന്നെ വിവാദവിഷമായിട്ടാണ് ചിലര്‍ കാണുന്നതെന്നും ഡാമുകള്‍ചില സമൂഹങ്ങള്‍ക്ക് ഭീഷണിയാണെങ്കിലും ഇപ്പോള്‍ അവയെക്കുറിച്ച് സംസാരിക്കാതിരിക്കാനാവില്ലെന്നും പ്രീമിയര്‍ എടുത്ത് കാട്ടുന്നു.വാട്ടര്‍ പ്രൊജക്ടുകള്‍ക്കായി ഈ അവസരത്തില്‍ കൂടുതല്‍ ഫണ്ടുകള്‍ അനുവദിച്ചേ പറ്റൂവെന്നും ബാരിലാറോ ആവശ്യപ്പെടുന്നു.

Other News in this category



4malayalees Recommends