പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23-24 തിയതികളില്‍ യുഎഇ സന്ദര്‍ശിക്കും; ആഗമനം യുഎഇയുടെ ഏറ്റവും ഉന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാന്‍; മോദി സായിദ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23-24 തിയതികളിലായി യുഎഇ സന്ദര്‍ശിക്കും. യുഎഇയുടെ ഏറ്റവും ഉന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനാണ് യുഎഇയിലെത്തുക. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

ഈ വര്‍ഷം ഏപ്രിലിലായിരുന്നു മോദിക്ക് സായിദ് മെഡല്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചത്. സായിദ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മോദി. പ്രധാനമന്ത്രിയായ ശേഷം രണ്ട് തവണ മോദി യുഎഇ സന്ദര്‍ശിച്ചിട്ടുണ്ട്.

ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഓരോ തവണ വീതം മോദി സന്ദര്‍ശിച്ചിട്ടുണ്ട്. 2016 ഏപ്രിലിലായിരുന്നു സൗദി സന്ദര്‍ശനം. ഖത്തര്‍ 2016 ജൂണിലും ഒമാന്‍ 2018 ഫെബ്രുവരിയിലും സന്ദര്‍ശിച്ചിരുന്നു.

Other News in this category

4malayalees Recommends