പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24 - 25 തിയതികളില്‍ ബഹ്‌റൈന്‍ സന്ദര്‍ശിക്കും; ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈനില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24 - 25 തിയതികളില്‍ ബഹ്‌റൈന്‍ സന്ദര്‍ശിക്കും; ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈനില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24 - 25 തിയതികളില്‍ ബഹ്‌റൈന്‍ സന്ദര്‍ശിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. ഈമാസം 23 മുതല്‍ 25 വരെയാണ് പ്രധാനന്ത്രിയുടെ ഗള്‍ഫ് പര്യടനം. 23 ന് യു എ ഇയിലെത്തുന്ന മോദി 24 ന് ബഹ്‌റൈനിലേക്ക് തിരിക്കും. ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 25 നാണ് മടക്കം. അബൂദബിയിലെത്തുന്ന പ്രധാനമന്ത്രി യു എ ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവാകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രിക്ക് സമ്മാനിക്കും. ഇത് മൂന്നാം തവണയാണ് മോദി യുഎഇ സന്ദര്‍ശിക്കുന്നത്.


ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈനില്‍ എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന അദ്ദേഹം പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. ബഹ്‌റൈനിലെ ശ്രീകൃഷണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനും മോദി തുടക്കം കുറിക്കും.

Other News in this category



4malayalees Recommends