സൗദി ആരാംകോ കേന്ദ്രത്തില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായെന്ന് സ്ഥിരീകരണം; ആക്രമണത്തെ തുടര്‍ന്ന് എണ്ണപ്പാടത്ത് തീഗോളം ഉയര്‍ന്നു; ആളപായമില്ല

സൗദി ആരാംകോ കേന്ദ്രത്തില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായെന്ന് സ്ഥിരീകരണം; ആക്രമണത്തെ തുടര്‍ന്ന് എണ്ണപ്പാടത്ത് തീഗോളം ഉയര്‍ന്നു; ആളപായമില്ല

സൗദി അറേബ്യയിലെ എണ്ണ കമ്പനിയായ ആരാംകോയുടെ കേന്ദ്രത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. ശൈബ എണ്ണപ്പാടത്താണ് ആക്രമണം ഉണ്ടായതെന്ന് അരാംകോ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് തീഗോളം ഉയര്‍ന്നെങ്കിലും വേഗത്തില്‍ അണച്ചു. ആര്‍ക്കും പരിക്കില്ലെന്നും അരാംകോ അറിയിച്ചു.


ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ല.തീ നിയന്ത്രണ വിധേയമാക്കിയെന്നും ഭീകരാക്രമണം പെട്രോളിയം ഉല്‍പാദനത്തെയോ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്നും സൗദി ഊര്‍ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിട്ടുണ്ട്. സൗദിയിലെ എണ്ണ പൈപ്പ് ലൈനുകളെയും അറേബ്യന്‍ ഗള്‍ഫിലൂടെയുള്ള എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് നേരത്തെ നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നും അന്താരാഷ്ട്ര എണ്ണ വിതരണ സംവിധാനത്തിന്റെ സുരക്ഷക്ക് പോലും ഹൂതികള്‍ ഭീഷണിയാണെന്നും സൗദി ആരോപിച്ചു.

Other News in this category



4malayalees Recommends