യുക്മ കേരളാപൂരം 2019; മത്സരവള്ളംകളിയ്ക്ക് ഒരുങ്ങി 24 ജലരാജാക്കന്മാര്‍...

യുക്മ കേരളാപൂരം 2019; മത്സരവള്ളംകളിയ്ക്ക് ഒരുങ്ങി 24 ജലരാജാക്കന്മാര്‍...
ഓഗസ്റ്റ് 31ന് യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിന് സമീപമുള്ള മാന്‍വേഴ്‌സ് തടാകത്തില്‍ നടത്തപ്പെടുന്ന യൂറോപ്പിലെ മലയാളികളുടെ ഏകജലമാമാങ്കമായ യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയ്ക്കായി 24 ടീമുകള്‍ ഒരുങ്ങി. ടീമുകള്‍ മത്സരത്തിനിറങ്ങുന്നത് കഴിഞ്ഞ രണ്ട് വര്‍ഷവും നടന്നതുപോലെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ്. ഓഗസ്റ്റ് 17 ശനിയാഴ്ച്ച കവന്‍ട്രിയില്‍ വച്ച് നടന്ന ടീം ക്യാപ്റ്റന്മാരുടെ യോഗത്തിലാണ് മത്സരക്രമങ്ങളും ടീമുകളുടെ പേരുകളും ഓരോ ഹീറ്റ്‌സുകളിലും മത്സരിക്കുന്ന ടീമുകളുടെ നറുക്കെടുപ്പും നടന്നത്.


മത്സരിക്കുന്ന ടീം, ക്യാപ്റ്റന്‍, ടീമിന്റെ കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് എന്നിവ ക്രമത്തില്‍:


1. ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍; തോമസ്‌കുട്ടി ഫ്രാന്‍സിസ്; തായങ്കരി


2. എന്‍.എം.സി.എ, നോട്ടിങ്ഹാം ; ലിജൊ ജോണ്‍; കിടങ്ങറ


3. സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി; ബാബു കളപ്പുരയ്ക്കല്‍; കായിപ്രം


4. സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്; ജോഷി സിറിയക്; പായിപ്പാട്


5. ബി.സി.എം.സി ബര്‍മ്മിങ്ഹാം; ജോളി തോമസ്; തകഴി


6. ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റര്‍; ജിസ്സോ എബ്രാഹം; കൈനകരി


7. തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍ ; നോബി കെ. ജോസ്; കാരിച്ചാല്‍


8. യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ്; രാജു ചാക്കോ; നടുഭാഗം


9. ഇപ്‌സ്വിച്ച് ബോട്ട് ക്ലബ്; ഷാജു കടമറ്റം; കുമരംങ്കരി


10. സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്; മനേഷ് മോഹനന്‍; ആലപ്പാട്


11. ഫ്രണ്ട്‌സ് യുണൈറ്റഡ് ബോട്ട് ക്ലബ്, ആഷ്‌ഫോര്‍ഡ്; സോജന്‍ ജോസഫ്; പുന്നമട


12. ഫീനിക്‌സ് ബോട്ട് ക്ലബ്, നോര്‍ത്താംപ്ടണ്‍; റിജിന്‍ അലക്‌സ്; മാമ്പുഴക്കരി


13. ട്രഫോര്‍ഡ് ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍; ഡോണി ജോണ്‍; വെള്ളംകുളങ്ങര


14. എസ്.എം.എ ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ്; മാത്യു ചാക്കോ; പുളിങ്കുന്ന്


15. കേരളാ ബോട്ട് ക്ലബ്, ലെസ്റ്റര്‍; ജോര്‍ജ് കളപ്പുരയ്ക്കല്‍; കൊടുപ്പുന്ന


16. റോയല്‍ ട്വന്റി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം; ജോമോന്‍ ജോസഫ്; കുമരകം


17. കേംബ്രിഡ്ജ് ബോട്ട് ക്ലബ്; ബൈജു തിട്ടാല; ആര്‍പ്പൂക്കര


18. റാന്നി ബോട്ട് ക്ലബ്; സുധിന്‍ ഭാസ്‌ക്കര്‍; നെടുമുടി


19. കേരളവേദി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം; സോണി പോള്‍; കാവാലം


20. ശ്രീവിനായക ബോട്ട് ക്ലബ്; ജഗദീഷ് നായര്‍; കരുവാറ്റ


21. ബര്‍ട്ടണ്‍ ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ്; അനില്‍ ജോസ്; വേമ്പനാട്


22. വാറിങ്ടണ്‍ ബോട്ട് ക്ലബ്, വാറിങ്ടണ്‍; ജോജോ ജോസഫ്; ചമ്പക്കുളം


23. വാല്‍മ ബോട്ട്ക്ലബ്, വാര്‍വിക്; ലൂയീസ് മേനാച്ചേരി; ആനാരി


24. വെയ്ക്ഫീല്‍ഡ് ബോട്ട് ക്ലബ്, വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍; സിബി മാത്യു; ആയാപറമ്പ്



കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ വിന്‍സ്റ്റണ്‍ അവന്യുവിലെ ലെഷര്‍ സെന്ററിലാണ് സംഘാടകസമിതിയുടേയും ടീം ക്യാപ്റ്റന്മാരുടേയും സംയുക്ത യോഗം സംഘടിപ്പിച്ചത്.


യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളാ പൂരം 2019 ജനറല്‍ കണ്‍വീനര്‍ അഡ്വ, എബി സെബാസ്റ്റ്യന്‍ മത്സരക്രമങ്ങളും പരിപാടികളുടെ നടത്തിപ്പുമെല്ലാം വിശദീകരിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ടീം ക്യാപ്റ്റന്മാര്‍ നിര്‍ദ്ദേശിച്ച വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. യുക്മ ദേശീയ ജോ. ട്രഷറര്‍ ടിറ്റോ തോമസ്, ബോട്ട് റേസ് ടീം മാനേജ്‌മെന്റ് ചുമതലയുള്ള ജയകുമാര്‍ നായര്‍, ജേക്കബ് കോയിപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ ഹീറ്റ്‌സ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നത്. ക്യാപ്റ്റന്മാരുടെ യോഗത്തിന് കഴിഞ്ഞ വര്‍ഷം ആദ്യ സ്ഥാനങ്ങളിലെത്തിയ ടീമുകളുടെ സാരഥികളായ തോമസ്‌കുട്ടി ഫ്രാന്‍സിസ് (ലിവര്‍പൂള്‍), ലിജോ ജോണ്‍ (നോട്ടിങ്ഹാം, ബാബു കളപ്പുരയ്ക്കല്‍ (കവന്‍ട്രി), ജിസ്സോ എബ്രാഹം (ഗ്ലോസ്റ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കി. പ്രഥമവള്ളംകളി ജേതാക്കളായ വൂസ്റ്റര്‍ തെമ്മാടീസ് ക്യാപറ്റന്‍ നോബി കെ ജോസ് ആദ്യ നറുക്കെടുത്തു. തുടര്‍ന്ന് ഓരോ ടീമുകളുടേയും ക്യാപ്റ്റന്മാരും ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളും ചേര്‍ന്ന് വിവിധ ഹീറ്റ്‌സുകളിലേയ്ക്ക് നറുക്കെടുത്തു. യോഗത്തിന് സി.കെ.സി പ്രസിഡന്റ് ജോണ്‍സണ്‍ യോഹന്നാന്‍ നന്ദി രേഖപ്പെടുത്തി.


പരിപാടികള്‍ക്ക് ജോമോന്‍ ജോസഫ്, ഹരികുമാര്‍ ഗോപാലന്‍, അഭിലാഷ് തോമസ്, സിബി മാത്യു, സുമേഷ് നായര്‍, ബിനോയ് ദേവസ്യ, സോണി പോള്‍, ജോര്‍ജ്കുട്ടി കളപ്പുരയ്ക്കല്‍, അഭിലാഷ് വിജയാനന്ദന്‍, മനോജ് അഗസ്റ്റിന്‍, സിറിയക് ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.


താഴെ പറയുന്ന ക്രമത്തില്‍ ആറ് ഹീറ്റ്‌സുകളിലായിരിക്കും പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തപ്പെടുന്നത്.



ഹീറ്റ്‌സ് 1


ബി.സി.എം.സി ബര്‍മ്മിങ്ഹാം (തകഴി); ശ്രീവിനായക ബോട്ട് ക്ലബ് (കരുവാറ്റ); ബര്‍ട്ടണ്‍ ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ് (വേമ്പനാട്);

വാറിങ്ടണ്‍ ബോട്ട് ക്ലബ്, വാറിങ്ടണ്‍ (ചമ്പക്കുളം)


ഹീറ്റ്‌സ് 2


എന്‍.എം.സി.എ, നോട്ടിങ്ഹാം (കിടങ്ങറ); കേരളാ ബോട്ട് ക്ലബ്, ലെസ്റ്റര്‍ (കൊടുപ്പുന്ന); സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് (ആലപ്പാട്); റോയല്‍ ട്വന്റി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം (കുമരകം)



ഹീറ്റ്‌സ് 3


ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റര്‍ (കൈനകരി); എസ്.എം.എ ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ് (പുളിങ്കുന്ന്), വാല്‍മ ബോട്ട്ക്ലബ്, വാര്‍വിക് (ആനാരി); തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍ (കാരിച്ചാല്‍


ഹീറ്റ്‌സ് 4


ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ (തായങ്കരി); ട്രഫോര്‍ഡ് ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍ (വെള്ളംകുളങ്ങര); യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ് (നടുഭാഗം); വെയ്ക്ഫീല്‍ഡ് ബോട്ട് ക്ലബ്, വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ (ആയാപറമ്പ്)


ഹീറ്റ്‌സ് 5


സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി (കായിപ്രം); കേംബ്രിഡ്ജ് ബോട്ട് ക്ലബ് (ആര്‍പ്പൂക്കര); റാന്നി ബോട്ട് ക്ലബ് (നെടുമുടി); ഇപ്‌സ്വിച്ച് ബോട്ട് ക്ലബ് (കുമരംങ്കരി)


ഹീറ്റ്‌സ് 6



സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്; (പായിപ്പാട്); ഫ്രണ്ട്‌സ് യുണൈറ്റഡ് ബോട്ട് ക്ലബ്, ആഷ്‌ഫോര്‍ഡ് (പുന്നമട); കേരളവേദി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം (കാവാലം); ഫീനിക്‌സ് ബോട്ട് ക്ലബ്, നോര്‍ത്താംപ്ടണ്‍ (മാമ്പുഴക്കരി)


Sajish Tom

Other News in this category



4malayalees Recommends