ഹജ്ജ് കമ്മിറ്റി മുഖേനയുള്ള കേരളത്തിലെ ഹജ്ജ് തീര്‍ഥാടകര്‍ നാട്ടിലെത്തിത്തുടങ്ങി; തീര്‍ഥാടകര്‍ വീടുകളിലേക്കു മടങ്ങുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായം നല്‍കി

ഹജ്ജ് കമ്മിറ്റി മുഖേനയുള്ള കേരളത്തിലെ ഹജ്ജ് തീര്‍ഥാടകര്‍ നാട്ടിലെത്തിത്തുടങ്ങി; തീര്‍ഥാടകര്‍ വീടുകളിലേക്കു മടങ്ങുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായം നല്‍കി

ഹജ്ജ് കമ്മിറ്റി മുഖേനയുള്ള കേരളത്തിലെ ഹജ്ജ് തീര്‍ഥാടകര്‍ നാട്ടിലെത്തിത്തുടങ്ങി. ജിദ്ദയില്‍നിന്നു 4 വിമാനങ്ങളിലായി 1200 പേര്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തി. ഇന്നും നാളെയും രണ്ടു വീതം വിമാനങ്ങളെത്തും (സമയം: രാവിലെ 7.20, ഉച്ചയ്ക്ക് 12.20). കോഴിക്കോട് വിമാനത്താവളം വഴി സെപ്റ്റംബര്‍ 3 വരെയാണു തീര്‍ഥാടകരുടെ മടക്കയാത്ര. നെടുമ്പാശേരി വിമാനത്താവളം വഴി പോയ തീര്‍ഥാടകര്‍ ഈ മാസം 29 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ 8 വിമാനങ്ങളിലായി നെടുമ്പാശേരിയില്‍ മടങ്ങിയെത്തും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായം നല്‍കിയാണു വീടുകളിലേക്കു മടങ്ങുന്നത്. ഹജ്ജ് കമ്മിറ്റിയുടെ ഹെല്‍പ് ഡെസ്‌കില്‍ ഇന്നലെ സൗദി റിയാലും ഇന്ത്യന്‍ രൂപയും ഉള്‍പ്പെടെ ഏകദേശം 1,41,806 രൂപ ലഭിച്ചു.

Other News in this category

4malayalees Recommends