ഖത്തറില്‍ ഭിക്ഷാടനം പോലുമിപ്പോള്‍ ഓണ്‍ലൈന്‍ വഴി; സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള ഭിക്ഷാടനം വ്യാപകം; ഇ-മെയില്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവ വഴി സന്ദേശമയച്ചാണ് തട്ടിപ്പ്; കരുതിയിരിക്കാന്‍ നിര്‍ദേശം

ഖത്തറില്‍ ഭിക്ഷാടനം പോലുമിപ്പോള്‍ ഓണ്‍ലൈന്‍ വഴി; സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള ഭിക്ഷാടനം വ്യാപകം; ഇ-മെയില്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവ വഴി സന്ദേശമയച്ചാണ് തട്ടിപ്പ്; കരുതിയിരിക്കാന്‍ നിര്‍ദേശം

ഖത്തറില്‍ സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള ഭിക്ഷാടനം വ്യാപകമാകുന്നു. ആളുകളുടെ സഹായ മനസ്‌കതയും ഉദാരതയും ചൂഷണം ചെയ്താണ് ഇത്തരം തട്ടിപ്പുകള്‍ പെരുകുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇ-മെയില്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ സഹായ സന്ദേശവുമായി എത്തുന്നവരെ ബ്ലോക്ക് ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. വാടക കൊടുക്കാന്‍ വിഷമത അനുഭവിക്കുന്നു, ചികിത്സയ്ക്ക് പണം യാചിച്ചും, മരുന്നു വാങ്ങാന്‍ പണം ചോദിച്ചും, കടം വീട്ടാന്‍ പണം ആവശ്യപ്പെട്ടുമൊക്കെയാണ് തട്ടിപ്പുകാര്‍ മെസേജ് അയക്കുക. ഇത്തരത്തില്‍ സന്ദേശം ലഭിച്ചാല്‍ ചാരിറ്റി സംഘടനകള്‍ക്ക് അയച്ചുകൊടുത്ത് സഹായാഭ്യര്‍ത്ഥനയുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Other News in this category

4malayalees Recommends