ഗൂഗിളില്‍ ' ഭിക്ഷക്കാരന്‍' എന്നു തിരഞ്ഞാല്‍ സെര്‍ച്ച് റിസള്‍ട്ടായി ലഭിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ചിത്രങ്ങള്‍; പ്രതിഷേധവുമായി പാക്കിസ്ഥാന്‍; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ഗൂഗിളില്‍ ' ഭിക്ഷക്കാരന്‍' എന്നു തിരഞ്ഞാല്‍ സെര്‍ച്ച് റിസള്‍ട്ടായി ലഭിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ചിത്രങ്ങള്‍; പ്രതിഷേധവുമായി പാക്കിസ്ഥാന്‍; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ഗൂഗിളില്‍ ഭിക്ഷക്കാരന്‍ അല്ലെങ്കില്‍ ഭിഖാരി എന്നു തെരഞ്ഞാല്‍ തെളിഞ്ഞു വരുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രം. ചിത്രങ്ങള്‍ വ്യാപകമായി വൈറലായതോടെ വമ്പന്‍ ട്രോളാണ് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനു ലഭിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ചിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ഇത്തരം ട്രോളുകള്‍ പ്രചരിക്കുന്നത്. പാക്കിസ്ഥാന്‍ ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇത്തരം ഫലങ്ങള്‍ നീക്കം ചെയ്യണമെന്ന് രാജ്യം ഗൂഗിളിനോട് ആവശ്യപ്പെട്ടു.


ചൈന, സൗദി അറേബ്യ, രാജ്യാന്തര നാണയ നിധി എന്നിവയില്‍ നിന്ന് കടം വാങ്ങി പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ജീവന്‍ നിലനിര്‍ത്തിയിരുന്ന സമയത്താണ് ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചില്‍ വീണ്ടും ഇമ്രാന്‍ ഖാന്‍ താരമായത്.

ഗൂഗിളിന്റെ സങ്കീര്‍ണമായ അല്‍ഗരിതത്തിന് ഇരയാകുന്ന ആദ്യത്തെ വ്യക്തിയല്ല ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. ഇഡിയറ്റ് എന്ന വാക്ക് തിരയുമ്പോളായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

Other News in this category4malayalees Recommends