ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം ഓഗസ്റ്റ് 15ലെ ഡ്രോയിലൂടെ 997 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിആറിനുള്ള ഇന്‍വിറ്റേഷനുകള്‍ അയച്ചു; പത്ത് ഒക്യുപേഷനുകളില്‍ പ്രവൃത്തി പരിയമുള്ളവര്‍ക്ക് ക്ഷണം; സിആര്‍എസ് സ്‌കോര്‍ 439നും 465നും ഇടയില്‍

ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം ഓഗസ്റ്റ് 15ലെ ഡ്രോയിലൂടെ 997 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിആറിനുള്ള ഇന്‍വിറ്റേഷനുകള്‍ അയച്ചു; പത്ത് ഒക്യുപേഷനുകളില്‍ പ്രവൃത്തി പരിയമുള്ളവര്‍ക്ക് ക്ഷണം; സിആര്‍എസ് സ്‌കോര്‍ 439നും 465നും ഇടയില്‍
ഒന്റാറിയോ ഓഗസ്റ്റ് 15ന് നടത്തിയ ഡ്രോയിലൂടെ 997 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്തു. 10 തൊഴിലുകളില്‍ പ്രവൃത്തി പരിചയമുള്ളവരും കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ 439നും 465നും ഇടയില്‍ നേടിയവരുമായ എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്. ഇത്തരം ഡ്രോകള്‍ ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ (ഒഐഎന്‍പി)യുടെ ഹ്യൂമന്‍ കാപിറ്റല്‍ പ്രയോറിറ്റീസ് സ്ട്രീമിന്റെ ഭാഗമായത് മുതല്‍ ജോബ് ഓഫര്‍ നിര്‍ബന്ധമുള്ള കാര്യമല്ല.

ഒഐഎന്‍പിയുടെ ഹ്യുമന്‍ കാപിറ്റല്‍ പ്രയോറിറ്റീസ് സ്ട്രീമിലൂടെയോ അല്ലങ്കില്‍ മറ്റ് എക്സ്രപ്രസ് എന്‍ട്രി സ്ട്രീമുകളിലൂടെയോ സെലക്ഷനായി പരിഗണിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ആദ്യപടിയായി എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ ഒരു പ്രൊഫൈല്‍ സബ്മിറ്റ് ചെയ്യേണ്ടതാണ്.കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്നതിന് മുമ്പ് ഹ്യുമന്‍ കാപിറ്റല്‍ പ്രയോറിറ്റീസ് സ്ട്രീമിനായുള്ള പ്രൊവിന്‍ഷ്യല്‍ എലിജിബിലിറ്റി ക്രൈറ്റീരിയ ഉദ്യോഗാര്‍ത്തികള്‍ കൈവശമാക്കിയിരിക്കണം.

പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വിറ്റേഷന്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സിആര്‍എസ് സ്‌കോറിനൊപ്പം അധികമായി 600 പോയിന്റുകള്‍ ലഭിക്കുന്നതായിരിക്കും. ഇതിലൂടെ അവര്‍ക്ക് അടുത്ത് തന്നെ നടക്കുന്ന എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നുള്ള ഡ്രോയിലൂടെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി ഇന്‍വിറ്റേഷന്‍ ലഭിക്കുമെന്നുറപ്പിക്കാനുമാവും.

പുതിയ ഡ്രോയിലൂടെ ഇന്‍വിറ്റേഷന്‍ ലഭിച്ച 10 തൊഴിലുകള്‍

0114 Other administrative services managers

0601 Corporate sales managers

1122 Professional occupations in business management consulting

0124 Advertising, marketing and public relations managers

0621 Retail and wholesale trade managers

1111 Financial auditors and accountants

3012 Registered nurses and registered psychiatric nurses

0111 Financial managers

1114 Other financial officers

0651 Managers in customer and personal services, n.e.c

Other News in this category4malayalees Recommends