യുഎസിലേക്കുള്ള എച്ച്-1ബി വിസ അനുവദിക്കുന്നതില്‍ വരുത്തുന്ന കര്‍ക്കശമായ ചിട്ടകളില്‍ ആശങ്കപ്പെട്ട് ഇന്ത്യന്‍ ഐടി കമ്പനികള്‍; അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന വിട്ട് വീഴ്ചില്ലാത്ത നിയമങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികളെ ഗുരുതരമായി ബാധിക്കുമെന്നുറപ്പ്

യുഎസിലേക്കുള്ള എച്ച്-1ബി വിസ അനുവദിക്കുന്നതില്‍ വരുത്തുന്ന കര്‍ക്കശമായ ചിട്ടകളില്‍ ആശങ്കപ്പെട്ട് ഇന്ത്യന്‍ ഐടി കമ്പനികള്‍; അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന വിട്ട് വീഴ്ചില്ലാത്ത നിയമങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികളെ ഗുരുതരമായി ബാധിക്കുമെന്നുറപ്പ്
എച്ച്-1ബി വിസ അനുവദിക്കുന്നതില്‍ വരുത്തുന്ന കടുത്ത മാറ്റങ്ങള്‍ അടുത്തെത്തിയതോടെ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമായി. അടുത്ത വര്‍ഷം മുതലാണ് എച്ച് 1 ബി വിസ അനുവദിക്കുന്നതില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത്.ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അഥവാ ഡിഎച്ച്എസ് മുന്നോട്ട വച്ച നിയമനിര്‍ദേശങ്ങള്‍ റിവ്യൂ ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയെന്ന് കഴിഞ്ഞ ആഴ്ച ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബഡ്ജറ്റ് വെളിപ്പെടുത്തിയിരുന്നു.

എച്ച് 1 ബി വിസ പെര്‍മിറ്റ് നല്‍കാനുദ്ദേശിക്കുന്ന തൊഴിലാളികളുടെ അപേക്ഷ സ്വീകരിച്ച ശേഷം അവരില്‍ നിന്നും എച്ച് 1 ബി വിസ ഫീസ് നല്‍കിയെന്നുറപ്പ് വരുത്തിയിട്ട് മാത്രമേ അവര്‍ക്ക് വിസനല്‍കാവൂ എന്ന് കര്‍ക്കശമായി നിഷ്‌കര്‍ഷിക്കുന്ന നിയമമാണ് ഡിഎച്ച്എസ് മുന്നോട്ട് വച്ചിരിക്കുന്നത്.ഇത്തരത്തില്‍ വിസ ഇഷ്യൂ ചെയ്യുന്നത് സുതാര്യമായിരിക്കില്ലെന്ന കടുത്ത ആശങ്കയാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍ ഉയര്‍ത്തിയിരിക്കുന്നത്. പുതിയ നിയമമാറ്റം മൂലം തങ്ങളേക്കാള്‍ മെച്ചം യുഎസ് ടെക്‌നോളജി കമ്പനികള്‍ക്കായിരിക്കുമെന്ന ആശങ്കയും ഇന്ത്യന്‍ ഐടി കമ്പനികള്‍ ഉയര്‍ത്തുന്നുണ്ട്.

പുതിയ നീക്കമനുസരിച്ച് ഇന്ത്യന്‍ ഐടി കമ്പനികള്‍ എച്ച് 1 ബി വിസകള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കൂടുതലായി നിരസിക്കപ്പെടുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്ന് എക്കണോമിക് ടൈംസ് ഓഗസ്റ്റ് ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതലായി യുഎസുകാരെ ഹയര്‍ ചെയ്യുന്നതിന് ട്രംപ് ഭരണകൂടം മുന്‍ഗണന നല്‍കുന്നതിനാലാണിതെന്നും സ്ഥിരീരിക്കപ്പെട്ടിട്ടുണ്ട്. വിസ ഫീസ് വര്‍ധിപ്പിക്കുന്ന കാര്യത്തിലും ഡിഎച്ച്എസ് ബോഡി പുനരവലോകനം ചെയ്തിട്ടുണ്ടെന്നാണ് വാര്‍ത്ത. പുതിയ നിയമങ്ങള്‍ 2020 ഏപ്രിലിലായിരിക്കും നിലവില്‍ വരുന്നത്.

Other News in this category4malayalees Recommends