ഓസ്‌ട്രേലിയ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ എത്തിക്കുന്നതിനുള്ള നീക്കം ത്വരിതപ്പെടുത്തുന്നത് തുടരുന്നു; ലക്ഷ്യം റീജിയണല്‍ ഏരിയകളിലെ ജോലി ഒഴിവുകള്‍ നികത്തുകയും വലിയ നഗരങ്ങളിലെ കുടിയേറ്റ സമ്മര്‍ദം കുറയ്ക്കുകയും

ഓസ്‌ട്രേലിയ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ എത്തിക്കുന്നതിനുള്ള നീക്കം  ത്വരിതപ്പെടുത്തുന്നത് തുടരുന്നു; ലക്ഷ്യം റീജിയണല്‍ ഏരിയകളിലെ ജോലി ഒഴിവുകള്‍ നികത്തുകയും വലിയ നഗരങ്ങളിലെ കുടിയേറ്റ സമ്മര്‍ദം കുറയ്ക്കുകയും
ഓസ്‌ട്രേലിയയിലെ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ എത്തിക്കുന്നതിനുള്ള നീക്കം ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ത്വരിതപ്പെടുത്തുന്നത് തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റീജിയണല്‍ ഏരിയകളിലെ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനായി കൂടുതല്‍ കുടിയേറ്റക്കാരെ അത്യാവശ്യമായതിനാലും പ്രധാനപ്പെട്ട നഗരങ്ങളിലുള്ള കുടിയേറ്റക്കാരുടെ സമ്മര്‍ദം കുറയ്ക്കുന്നതിനുമാണ് സര്‍ക്കാര്‍ ഈ നീക്കം ശക്തമാക്കിയിരിക്കുന്നത്.

ഫെഡറല്‍ ഗവണ്‍മെന്റ് നിരത്തുന്ന കണക്ക് പ്രകാരം 2006നും 2011നും ഇടയില്‍ എത്തിയ കുടിയേറ്റക്കാരില്‍ അഞ്ചിലൊന്ന് പേരും റീജിയണല്‍ ഏരിയകളില്‍ സെറ്റില്‍ ചെയ്തിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ വഴിതിരിച്ച് വിടുന്നതിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. അതായത് ഓസ്‌ട്രേലിയന്‍ ജനസംഖ്യയുടെ 67 ശതമാനവും വലിയ നഗരങ്ങളിലാണ് ജീവിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും നഗരവല്‍ക്കരണം വന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ.

നിലവില്‍ കുടിയേറ്റക്കാരല്ലാത്തവരേക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ രാജ്യത്തെ അര്‍ബന്‍ ഏരിയകളിലുണ്ട്. റീജിയണല്‍ ഏരികളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും അവിടെ നിലനിര്‍ത്തുന്നതിനും പലവിധ നീക്കങ്ങളാണ് ഓസ്‌ട്രേലിയ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി ഈ വര്‍ഷം നവംബര്‍ മുതല്‍ പുതിയ രണ്ട് വിസകള്‍ വരെ പ്രാബല്യത്തില്‍ വരുത്തുന്നുണ്ട്.സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോണ്‍സേഡ് റീജിയണല്‍ (പ്രൊവിഷണല്‍) വിസ, സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ (പ്രൊവിഷണല്‍) വിസ എന്നിവയാണിവ.

Other News in this category



4malayalees Recommends