മുഹറം; യുഎഇയില്‍ അവധി പ്രഖ്യാപിച്ചു; രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വാകാര്യ കമ്പനികള്‍ക്കും സെപ്റ്റംബര്‍ ഒന്നിന് ശമ്പളത്തോടെ അവധി

മുഹറം; യുഎഇയില്‍ അവധി പ്രഖ്യാപിച്ചു; രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വാകാര്യ കമ്പനികള്‍ക്കും സെപ്റ്റംബര്‍ ഒന്നിന് ശമ്പളത്തോടെ അവധി

ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നാം തീയ്യതി യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വാകാര്യ കമ്പനികള്‍ക്കും അന്ന് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നാണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം തിങ്കളാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യുമണ്‍ റിസോഴ്‌സസ് അവധി പ്രഖ്യാപിച്ചിരുന്നു.


സെപ്തംബര്‍ ഒന്നാം തീയ്യതി ഞായറാഴ്ചയായിരിക്കും ഹിജ്‌റ പുതുവര്‍ഷാരംഭമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് മൂന്ന് ദിവസത്തെ അവധി ലഭിക്കും. മാസപ്പിറവി ദൃശ്യമായതിന് ശേഷം മാത്രമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. യുഎഇ മന്ത്രിസഭാ പ്രമേയം 37 പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങള്‍ നേരത്തെ ഏകീകരിച്ചിരുന്നു.

Other News in this category



4malayalees Recommends