വിദേശ കുടിയേറ്റം : ചൂഷണം തടയുവാന്‍ മുന്‍കരുതലുമായി വിദേശകാര്യ വകുപ്പും നോര്‍ക്കയും; നീക്കം അനധികൃത റിക്രൂട്ട്മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കമ്പളിപ്പിക്കല്‍ തുടങ്ങിയവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍

വിദേശ കുടിയേറ്റം : ചൂഷണം തടയുവാന്‍ മുന്‍കരുതലുമായി വിദേശകാര്യ വകുപ്പും നോര്‍ക്കയും; നീക്കം അനധികൃത റിക്രൂട്ട്മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കമ്പളിപ്പിക്കല്‍ തുടങ്ങിയവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍

അനധികൃത റിക്രൂട്ട്മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കമ്പളിപ്പിക്കല്‍ തുടങ്ങിയവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര വിദേശകാര്യ വകുപ്പും നോര്‍ക്ക വകുപ്പും ചേര്‍ന്ന് ഓഗസ്റ്റ് 29,30 തീയതികളില്‍ തിരുവനന്തപുരത്ത് 'സ്റ്റേക്ക് ഹോള്‍ഡേഴ്സ് മീറ്റിംഗ്' (Stake Holders Meeting) സംഘടിപ്പിക്കും. കേന്ദ്ര വിദേശകാര്യ വകുപ്പ്, നോര്‍ക്ക വകുപ്പ്, ആഭ്യന്തര വകുപ്പ,് എഫ്. ആര്‍. ആര്‍. ഒ (Foreigners Regional Registration Office), തിരുവനന്തപുരം റീജിയണല്‍ പാസ്പ്പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിവിധ അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. വിദേശ ജോലിക്കായി അപേക്ഷിച്ച് വഞ്ചിതരായവര്‍ക്കും ചൂഷണത്തിനിരയായവര്‍ക്കും പരാതികള്‍ അവതരിപ്പിക്കുവാനും നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരം ലഭിക്കും. ഇത്തരത്തില്‍ പരാതികള്‍ നല്‍കാന്‍ താല്പര്യമുള്ളവര്‍ തിരുവനന്തപുരത്തെ വിദേശകാര്യ വകുപ്പിന്റെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ഓഫീസില്‍ ആഗസ്റ്റ് 26 ന് മുമ്പ് ഫോണ്‍/ഇ-മെയില്‍ മുഖാന്തിരം അറിയിക്കാവുന്നതാണ്. ഫോണ്‍.0471-2336625. ഇ-മെയില്‍: poetvm2@mea.gov.in


Other News in this category



4malayalees Recommends