ഐ.എം.എ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി

ഐ.എം.എ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി
ചിക്കാഗോ: ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന ടത്തി. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വജീവിതം ത്യജിച്ച ആയിരക്കണക്കിനു ആളുകളുടേയും, നേതാക്കന്മാരായി പ്രവര്‍ത്തിച്ചവരേയും ഇത്തരുണത്തില്‍ അനുസ്മരിച്ചു.


ഓഗസ്റ്റ് 15 ഭാരതീയരെ സംബന്ധിച്ചടത്തോളം പുണ്യദിനമാണെന്നും, സ്വദേശത്തായാലും വിദേശത്തായാലും ജാതി മത വര്‍ണ്ണ ഭാഷാഭേദമില്ലാതെ ഓരോ ഭാരതീയനും ആ പുണ്യദിനം സന്തോഷമായി ആചരിക്കുമെന്നു പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ ഓര്‍മ്മിപ്പിച്ചു.


പോള്‍ പറമ്പി, ജോസി കുരിശിങ്കല്‍, ഏബ്രഹാം ചാക്കോ, ജോയി പീറ്റര്‍ ഇണ്ടിക്കുഴി എന്നിവരും സ്വാതന്ത്ര്യദിന ചിന്തകള്‍ പങ്കുവെച്ചു.


ഇല്ലിനോയി മലയാളി അസോസിയേഷന്റെ യുവജനോത്സവം, ഓണം എന്നീ പരിപാടികള്‍ സെപ്റ്റംബര്‍ 21ന് ആണെന്നും, അസോസിയേഷന്‍ വെബ്‌സൈറ്റ് ആയ illinoismalayaleeassociation.org സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും തദവസരത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.Other News in this category4malayalees Recommends