കണ്ണൂരില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ വൈകി; വൈകിയത് കണ്ണൂരില്‍ നിന്നുള്ള ബഹ്‌റെയ്ന്‍, ഷാര്‍ജ, മസ്‌കറ്റ് സര്‍വീസുകള്‍; റിയാദ്, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്കുള്ള സര്‍വീസുകളും

കണ്ണൂരില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ വൈകി; വൈകിയത് കണ്ണൂരില്‍ നിന്നുള്ള ബഹ്‌റെയ്ന്‍, ഷാര്‍ജ, മസ്‌കറ്റ് സര്‍വീസുകള്‍; റിയാദ്, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്കുള്ള സര്‍വീസുകളും

കണ്ണൂരില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാന സര്‍വീസുകള്‍ വൈകി. കണ്ണൂരില്‍ നിന്നുള്ള ബഹ്‌റെയ്ന്‍, ഷാര്‍ജ, മസ്‌കറ്റ് സര്‍വീസുകള്‍, റിയാദ്, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങിയവയാണ് വൈകിയത്. മണിക്കൂറുകളോളമാണ് സര്‍വീസ് വൈകിയതു കാരണം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നത്. യാത്രക്കാര്‍ക്കൊപ്പം വന്നവരും ഇതേ കാത്തിരിപ്പ് തുടരേണ്ട ദുര്‍ഗതിയിലായി.


ഇന്നലെ രാവിലെ 9.30നു ഷാര്‍ജയിലേക്കുള്ള സര്‍വീസിനു ചെക്ക്-ഇന്‍ പോലും ആരംഭിച്ചത് ഉച്ചയ്ക്ക് 1 മണിക്കാണ്. 9 മണിക്കൂര്‍ വൈകി 6.30നാണു വിമാനം പുറപ്പെട്ടത്. വെളുപ്പിന് 5.30 മുതല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. രാവിലെ 7.10നു റിയാദില്‍ നിന്ന് എത്തേണ്ട വിമാനം ഉച്ചയ്ക്ക് 12.10നാണ് എത്തിയത്. രാത്രി 8.10നു ബഹ്‌റൈനില്‍ നിന്നുള്ള സര്‍വീസ് രണ്ടു മണിക്കൂര്‍ വൈകി. വൈകിട്ട് 6.45നു മസ്‌കത്തിലേക്ക് പോകേണ്ട വിമാനം പുറപ്പെടാന്‍ രാത്രി 10.50 ആയി. സാങ്കേതിക തകരാര്‍ മൂലം ശനിയാഴ്ച 2 സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്നാണ് അടുത്ത ദിവസങ്ങളിലും സര്‍വീസ് വൈകിയതെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം. വിമാനങ്ങള്‍ മുന്‍കൂട്ടിതന്നെ റീഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും അക്കാര്യം ആരെയും അറിയിച്ചില്ലെന്നുള്ളതാണ് യാത്രക്കാരുടെ ആരോപണം.

Other News in this category



4malayalees Recommends