പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനവും അബുദാബി ക്ഷേത്രത്തിലെ ജന്മാഷ്ടമി ഉത്സവവും ഒരുമിച്ച്; മോദി ക്ഷേത്രത്തിലെത്തുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനവും അബുദാബി ക്ഷേത്രത്തിലെ ജന്മാഷ്ടമി ഉത്സവവും ഒരുമിച്ച്; മോദി ക്ഷേത്രത്തിലെത്തുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനവും അബുദാബിയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ഹൈന്ദവ ക്ഷേത്രത്തിലെ ജന്മാഷ്ടമിയും ഒരുമിച്ച്. ആഗസ്റ്റ് 23നാണ് മോദി അബുദാബിയില്‍ എത്തുന്നത്. അന്നുതന്നെയാണ് ജന്മാഷ്ടമി ആഘോഷങ്ങളും. അബുദാബിയിലെ ബൊച്ചന്‍സ്വാസി അക്ഷര്‍ പൂര്‍ഷോതം സ്വാമിനാരായണ സാന്ത (ബിഎപിഎസ്) ക്ഷേത്രത്തിലും വിപുലമായാണ് ജന്മാഷ്ടമി ആഘോഷങ്ങള്‍ നടത്തുന്നത്. ഇതിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.


പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23-24 തിയതികളിലായാണ് യുഎഇ സന്ദര്‍ശിക്കുന്നത്. യുഎഇയുടെ ഏറ്റവും ഉന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനാണ് യുഎഇയിലെത്തുക. ഈ വര്‍ഷം ഏപ്രിലിലായിരുന്നു മോദിക്ക് സായിദ് മെഡല്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചത്. സായിദ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മോദി. പ്രധാനമന്ത്രിയായ ശേഷം രണ്ട് തവണ മോദി യുഎഇ സന്ദര്‍ശിച്ചിട്ടുണ്ട്. ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഓരോ തവണ വീതം മോദി സന്ദര്‍ശിച്ചിട്ടുണ്ട്. 2016 ഏപ്രിലിലായിരുന്നു സൗദി സന്ദര്‍ശനം. ഖത്തര്‍ 2016 ജൂണിലും ഒമാന്‍ 2018 ഫെബ്രുവരിയിലും സന്ദര്‍ശിച്ചിരുന്നു.

Other News in this category



4malayalees Recommends