സൗദിയില്‍ പിതാവ് നഷ്ടപ്പെട്ട 21 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടിനായി അമ്മമാര്‍ക്ക് അപേക്ഷിക്കാം; വനിതകള്‍ക്ക് മക്കളുടെ പേരില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ അനുമതി ലഭിക്കുന്നത് സൗദി ചരിത്രത്തില്‍ ആദ്യം

സൗദിയില്‍ പിതാവ് നഷ്ടപ്പെട്ട 21 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടിനായി അമ്മമാര്‍ക്ക് അപേക്ഷിക്കാം; വനിതകള്‍ക്ക് മക്കളുടെ പേരില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ അനുമതി ലഭിക്കുന്നത് സൗദി ചരിത്രത്തില്‍ ആദ്യം

പിതാവ് നഷ്ടപ്പെട്ട 21 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടിനായി സൗദി അമ്മമാര്‍ക്ക് അപേക്ഷിക്കാം. ഇതിനുള്ള നടപിക്രമങ്ങള്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സൗദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ക്ക് മക്കളുടെ പേരില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ അനുമതി ലഭിക്കുന്നത്.


നിലവില്‍ അപേക്ഷിക്കാന്‍ അമ്മമാര്‍ക്ക് അവകാശമില്ല. പിതാവ് മരിച്ച കേസില്‍ മാത്രമാണ് പുതിയ നിയമം ബാധകമാകുക. മക്കളുടെ യാത്രക്കും ഇവര്‍ക്ക് അനുമതി നല്‍കാം. വിവാഹ മോചിതരായ കേസില്‍ മക്കള്‍ ആരുടെ കൂടെയാണ് കഴിയുന്നത് അവര്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും മക്കള്‍ക്ക് യാത്രക്ക് അനുമതി നല്‍കാനും കഴിയും.

സ്വദേശി വനതികള്‍ക്ക് രക്ഷാകര്‍ത്താവിന്റെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ട് കരസ്ഥമാക്കാനും യാത്ര ചെയ്യാനും അനുമതി നല്‍കി ആഗസ്ത് ഒന്നിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പാസ്‌പോര്‍ട്ട് അപേക്ഷക്കും യാത്രക്കും സ്ത്രീക്കും പുരുഷനും തുല്യവകാശം നല്‍കുന്നതാണ് നിയമം. വിവാഹിതര്‍, വിദേശത്ത് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പില്‍ പോകുന്നവരോ, വിദേശത്ത് ഔദ്യോഗിക ആവശ്യാര്‍ഥം പോകുന്നവരോയായ 21 വയസിനു താഴെയുള്ള യുവതികള്‍ക്കും യാത്രക്ക് പുരുഷനായ രക്ഷകര്‍ത്താവിന്റെ ആവശ്യമില്ല. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ അനുമതി.


Other News in this category



4malayalees Recommends