അടുത്ത ഒരു വര്‍ഷത്തോടെ കുവൈത്തിലെ ജനസംഖ്യ അരക്കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്; വിദേശി നിയമനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പ്രതിസന്ധി കുറയ്ക്കാന്‍ ഭരണകൂടം

അടുത്ത ഒരു വര്‍ഷത്തോടെ കുവൈത്തിലെ ജനസംഖ്യ അരക്കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്; വിദേശി നിയമനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പ്രതിസന്ധി കുറയ്ക്കാന്‍ ഭരണകൂടം

അടുത്ത ഒരു വര്‍ഷത്തോടെ കുവൈത്തിലെ ജനസംഖ്യ അരക്കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്. 1961ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വെറും മൂന്ന് ലക്ഷം ആയിരുന്നു കുവൈത്തിലെ ജനസംഖ്യ. പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തു വിട്ടതാണ് ഈ കണക്കുകള്‍.


ആഗസ്റ്റ് 17ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പു പുറത്തു വിട്ട കണക്കനുസരിച്ചു 48,29,507 ആണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 14,19,385 മാത്രമാണ് കുവൈത്ത് പൗരന്മാര്‍. ബാക്കി 34,10,112 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി ജോലി ആവശ്യാര്‍ത്ഥവും മറ്റും സ്ഥിരതാമസക്കാരായ വിദേശികളാണ്. അഥവാ 29 ശതമാനം സ്വദേശികളും 71 ശതമാനം വിദേശികളുമാണ് എന്നതാണ് ജനസംഖ്യയിലെ അനുപാതം.

വിദേശി നിയമനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചുകൊണ്ടും രാജ്യത്തെ ജനസംഖ്യ ക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.

Other News in this category



4malayalees Recommends