ബഹ്‌റൈനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ അവസരം; ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം

ബഹ്‌റൈനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ അവസരം; ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം

24നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനില്‍ http://www.indianpminbahrain.com എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഈ മാസം 24 - 25 തിയതികളിലാണ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ഈമാസം 23 മുതല്‍ 25 വരെയാണ് പ്രധാനന്ത്രിയുടെ ഗള്‍ഫ് പര്യടനം. 23 ന് യു എ ഇയിലെത്തുന്ന മോദി 24 ന് ബഹ്റൈനിലേക്ക് തിരിക്കും. ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 25 നാണ് മടക്കം.


ബഹ്റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന അദ്ദേഹം പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. ബഹ്റൈനിലെ ശ്രീകൃഷണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനും മോദി തുടക്കം കുറിക്കും.

Other News in this category



4malayalees Recommends