യുഎസിലേക്കുള്ള വിസ അപേക്ഷകര്‍ക്ക് മേല്‍ ഒക്ടോബര്‍ 15 മുതല്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ കടുത്തതാക്കുന്നു; സ്വയംപര്യാപ്തരായി രാജ്യത്ത് നില്‍ക്കാനാവുന്നവര്‍ക്ക് മാത്രം ഇനി വിസകള്‍; 50 ശതമാനത്തിലധികം വിസ അപ്ലിക്കേഷനുകള്‍ നിരസിക്കപ്പെടും

യുഎസിലേക്കുള്ള വിസ അപേക്ഷകര്‍ക്ക് മേല്‍  ഒക്ടോബര്‍ 15 മുതല്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ കടുത്തതാക്കുന്നു; സ്വയംപര്യാപ്തരായി രാജ്യത്ത് നില്‍ക്കാനാവുന്നവര്‍ക്ക് മാത്രം ഇനി വിസകള്‍; 50 ശതമാനത്തിലധികം വിസ അപ്ലിക്കേഷനുകള്‍ നിരസിക്കപ്പെടും

യുഎസിലേക്കുള്ള വിസ അപേക്ഷരെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിയമം വരുന്ന ഒക്ടോബര്‍ 15 മുതല്‍ നിലവില്‍ വരുന്നു.ഇത് പ്രകാരം വിസ അപേക്ഷകര്‍ക്ക് മേല്‍ കര്‍ക്കശമാ സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രസിഡന്റ് ട്രംപ് ചുമത്താന്‍ തുടങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ യുഎസിലേക്കുള്ള വിസ അപേക്ഷകരില്‍ പകുതിയോളം പേര്‍ക്കും വിസ ലഭിക്കുന്നതിനുള്ള സാധ്യത മങ്ങുന്നതായിരിക്കും. അതായത് നിശ്ചിത സാമ്പത്തിക മാനദണ്ഡങ്ങള് പാലിക്കാന്‍ സാധിക്കാത്തവര്‍ക്ക് വിസ ലഭിക്കുന്നതിന് സാധ്യത കുറയും


തല്‍ഫലമായി ആയിരക്കണക്കിന് പേരുടെ വിസ, പെര്‍മനന്റ് റെസിഡന്‍സി അപേക്ഷകളായിരിക്കും നിര്‍ദയം നിരസിക്കപ്പെടുന്നത്.വളരെക്കാലമായി ട്രംപ് ഈ കടുത്ത നിയമം നടപ്പിലാക്കുമെന്ന ആശങ്ക ശക്തമായിരുന്നു. ഇന്നലെ ട്രംപിന്റെ ലീഡിംഗ് എയ്ഡായ സ്റ്റീഫെന്‍ മില്ലെറായിരുന്നു മുന്നോട്ട് വച്ചിരുന്നത്. പുതിയ നിയമം ഈ വരുന്ന ഒക്ടോബര്‍ 15 മുതലായിരിക്കും നിലവില്‍ വരുന്നത്. ഇത് പ്രകാരം വരുമാന നിലവാരം പാലിക്കാത്ത അല്ലെങ്കില്‍ വെല്‍ഫെയര്‍, ഫുഡ് സ്റ്റാമ്പ്സ്, പബ്ലിക് ഹൗസിംഗ് അല്ലെങ്കില്‍ മെഡികെയ്ഡ് എന്നിവ യുഎസില്‍ സ്വീകരിക്കുന്നതിന് സാമ്പത്തിക പ്രാപ്തിയില്ലാത്ത ടെംപററി, അല്ലെങ്കില്‍ പെര്‍മനന്റ് വിസ അപേക്ഷകരുടെ അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും.

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ സ്വയംപര്യാപ്തിയുള്ളവരാണെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ട്രംപ് സര്‍ക്കാര്‍ പുതിയ കടുത്ത നിയമം നടപ്പിലാക്കുന്നത്. അതായത് അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി യുഎസിലെ പബ്ലിക്ക് റിസോഴ്സുകളെ ആശ്രയിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ട്രംപ് പുതിയ നീക്കം പ്രാപബല്യത്തില്‍ വരുത്തുന്നത്. യുഎസിലേക്കുള്ള നിയപരവും അല്ലാത്തതുമായ കുടിയേറ്റം വെട്ടിച്ചുരുക്കുമെന്ന തന്റെ വാഗ്ദാനം പാലിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ട്രംപ് മനുഷ്യത്വമില്ലാത്ത രൂപത്തില്‍ ഈ നിയമം നടപ്പിലാക്കുന്നത്.

Other News in this category4malayalees Recommends