ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി പുതിയ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തതിലൂടെ റിക്രൂട്ട്‌മെന്റുകള്‍ ത്വരിതപ്പെട്ടു; പുതിയ പോയിന്റ് അധിഷ്ഠിത സിസ്റ്റത്തിലുള്ള സ്ട്രീമിലുടെ കഴിവുറ്റവരെത്തി; ഏര്‍പ്പെടുത്തിയ പുതിയ തൊഴിലുകള്‍ തേടി അനേകര്‍

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി പുതിയ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തതിലൂടെ റിക്രൂട്ട്‌മെന്റുകള്‍ ത്വരിതപ്പെട്ടു; പുതിയ  പോയിന്റ് അധിഷ്ഠിത സിസ്റ്റത്തിലുള്ള സ്ട്രീമിലുടെ കഴിവുറ്റവരെത്തി; ഏര്‍പ്പെടുത്തിയ പുതിയ തൊഴിലുകള്‍ തേടി അനേകര്‍

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് ഇതിന്റെ വിസ സ്ട്രീം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റീഓപ്പണ്‍ ചെയ്തതിലൂടെ കൂടുതല്‍ പേരെ നിയമിക്കാനായെന്ന് റിപ്പോര്‍ട്ട്. പുതിയ ഒരു പോയിന്റ് അധിഷ്ഠിത സിസ്റ്റം സഹിതമിത് റീ ഓപ്പണ്‍ ചെയ്തതിലൂടെ കൂടുതല്‍ വിദഗ്ധരെ ജോലിക്കായി ലഭിച്ചിരിക്കുകയാണ്. ഇതിനൊപ്പം ഇതിന്റെ ഒക്യുപേഷന്‍ ലിസ്റ്റ് പുതുക്കി പുതുതായി ഏര്‍പ്പെടുത്തിയ ജോലികള്‍ തേടി നിരവധി പേരെത്തുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ കഴിഞ്ഞ ഡിസംബറില്‍ നേരത്തെ ലിസ്റ്റിലുണ്ടായിരുന്നു ജനകീയമായ ചില ഒക്യുപേഷനുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സ്‌കില്‍ഡ് ജേര്‍ണലിസ്റ്റുകള്‍ക്ക് വിസ ഓഫര്‍ ചെയ്യുന്ന ഓസ്ട്രേലിയയിലെ ഏക സ്റ്റേറ്റാണ് ആക്ട് എന്നറിയുക.



എന്നാല്‍ പുതിയ ഒക്യുപേഷന്‍ നിലവില്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ ജോലിയുമായി ഇവിടേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് പകരം വഴി പുതി പരിഷ്‌കരണമനുസരിച്ച് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പകരം സംവിധാനം അടുത്ത് തന്നെ ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. എന്‍ജിനീയര്‍, നഴ്സിംഗ് ക്ലിനിക്കല്‍ ഡയറക്ടര്‍ പോലുള്ള മറ്റ് ചില ജനകീയ തൊഴിലുകളും ലിസ്റ്റില്‍ നിന്നും പുതിയ നീക്കമനുസരിച്ച് നീക്കം ചെയ്തിട്ടുണ്ട്.


വിശദമായ റിവ്യൂവിനായി ആക്ട് അതിന്റെ വിസ സ്ട്രീം 2018 ജൂണ്‍ 29ന് ക്ലോസ് ചെയ്തിരുന്നു. അടുത്തിടെ ആക്ട് അതിന്റെ പുതിയ വിസ സ്ട്രീമാണ് കഴിഞ്ഞ ഡിസംബറില്‍ ലോഞ്ച് ചെയ്തിരുന്നത്. ഫസ്റ്റ് കം ഫസ്റ്റ് റിസര്‍വ് സിസ്റ്റം തങ്ങളുടെ വിസ സിസ്റ്റത്തില്‍ നിന്നും ആക്ട് മാറ്റുകയും പകരം പോയിന്റ് അധിഷ്ഠിത ഇന്‍വിറ്റേഷന്‍ സിസ്റ്റം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റ് സ്റ്റേറ്റുകളിലെ പോയിന്റ് അധിഷ്ഠിത സിസ്റ്റത്തില്‍ നിന്നും വ്യത്യസ്തമാണിത്. ഇത് പ്രകാരം അപേക്ഷകര്‍ക്ക് ആക്ട് ക്രൈറ്റീരിയ പ്രകാരം ചുരുങ്ങിയത് 20 പോയിന്റെങ്കിലും നേടിയിരിക്കണം. ഈ പോയിന്റുകള്‍ നാഷണല്‍ പോയിന്റ്സ് ക്രൈറ്റീരിയയില്‍ നിന്നും വ്യത്യസ്തമാണ്. വിസ സ്ട്രീം പ്രകാരം ഇതിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആക്ടില്‍ ശക്തമായ സാന്നിധ്യമുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇവര്‍ക്ക് പോയിന്റുകള്‍ താഴെപ്പറയുന്ന കാറ്റഗറികള്‍ പ്രകാരം ക്ലെയിം ചെയ്യാവുന്നതാണ്.


1- കാന്‍ബറയിലെ താമസം


2-കാന്‍ബറയിലെ പഠനം


3-ഇംഗ്ലീഷിലുള്ള അവഗാഹം


4-പാര്‍ട്ണറുടെ ഇംഗ്ലീഷ് അവഗാഹം എന്നിവയാണിവ.


നിലവില്‍ ഓപ്പണ്‍ ചെയ്തിരിക്കുന്ന ഒക്യുപേഷനുകള്‍ക്ക് അധികമായി 10 പോയിന്റുകള്‍ കൂടി ലഭിക്കുന്നതായിരിക്കും.

നിലവില്‍ ആക്ട് ഒക്യുപേഷനില്‍ ഓപ്പണ്‍ ചെയ്തിരിക്കുന്ന ഒക്യുപേഷനുകള്‍ താഴെപ്പറയുന്നവയാണ്.




  1. Sales and Marketing Manager



  2. Advertising Manager



  3. Construction Project Manager



  4. Interior Designer



  5. Aeronautical Engineer



  6. Agricultural Engineer



  7. Biomedical Engineer



  8. Engineering Technologist



  9. Environmental Engineer



  10. Naval Architect



  11. Primary School Teacher



  12. Teacher of English SOL



  13. Anesthetist



  14. Midwife



  15. Web Developer



  16. Interpreter



  17. Anesthetic Technician



  18. Metal Fabricator



  19. Welder (First Class)



  20. Panel beater



  21. Bricklayer



  22. Stonemason



  23. Painting Trades Workers



  24. Fibrous Plasterer



  25. Solid Plasterer



  26. Plumber (General)



  27. Air-conditioning and Mechanical Services Plumber



  28. Drainer



  29. Gasfitter



  30. Roof Plumber



  31. Electrician (General)



  32. Electrician (Special Class)



  33. Lift Mechanic



  34. Air-conditioning and Refrigeration Mechanic



  35. Enrolled Nurse


പുതിയ സിസ്റ്റമനുസരിച്ച് ക്ലോസ് ചെയ്തിരിക്കുന്ന ഒക്യുപേഷനുകള്‍ താഴെപ്പറയുന്നവയാണ്.




  • Corporate Services Manager




  • Nursing Clinical Director




  • Primary Health Organization Manager




  • Welfare Center Manager




  • Copywriter




  • Newspaper or Periodical Editor




  • Print Journalist




  • Technical Writer




  • Television Journalist




  • Journalist and other writers (not elsewhere classified)




  • Transport Engineer




  • Electrical Engineer




  • Electronics Engineer




  • Industrial Engineer




  • Mechanical Engineer




  • Optometrist




  • Orthoptist




  • Retail Pharmacist




  • Careers Counselor




  • Drug and Alcohol Counselor




  • Family and Marriage Counselor




  • Rehabilitation Counselor




  • Student Counselor




  • Counselors (not elsewhere classified)




  • Social Professionals (not elsewhere classified)




  • Social Worker



Other News in this category



4malayalees Recommends