ഫോബ്‌സ് പട്ടികയിലെ ഏക ഇന്ത്യന്‍ വനിതയായി ഷഫീന യൂസഫലി; എംഎ യൂസഫ് അലിയുടെ മകള്‍ ഇടം നേടിയത് മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകളുടെ പട്ടികയില്‍

ഫോബ്‌സ് പട്ടികയിലെ ഏക ഇന്ത്യന്‍ വനിതയായി ഷഫീന യൂസഫലി;  എംഎ യൂസഫ് അലിയുടെ മകള്‍ ഇടം നേടിയത് മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകളുടെ പട്ടികയില്‍

ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രചോദനാത്മക വനിതകളുടെ ആദ്യ വാര്‍ഷിക റാങ്കിങ്ങിലെ ടേബിള്‍സ് ചെയര്‍പേഴ്‌സണ്‍ ഷഫീനാ യൂസഫലി സ്ഥാനംപിടിച്ചു. പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ഇവര്‍. വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്.


കമ്പനികള്‍ വിജയകരമായി സ്ഥാപിക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. 2010- ലാണ് ഷഫീന 'ടേബിള്‍സ്' സ്ഥാപിക്കുന്നത്. പിന്നീട് ഇന്ത്യയിലും യുഎഇയിലും വിജയകരമായി ബിസിനസ്സുകള്‍ ആരംഭിച്ചു. ഏഴുവര്‍ഷത്തിനിടെ മുപ്പതോളം ഫുഡ് ആന്‍ഡ് ബിവറേജ് സ്റ്റോറുകളാണ് ഷഫീന തുടങ്ങിയത്.

ആഡംബര ഫാഷനായുള്ള ആദ്യത്തെ ആഗോള ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഉടമ ഗിസ്‌ലാന്‍ ഗ്വെനസ്, ഹാലി ബെറി, ബിയോണ്‍സ് തുടങ്ങിയ സെലിബ്രിറ്റികള്‍ക്ക് കോസ്റ്റ്യും ഡിസൈനര്‍ ആയി പേരെടുത്ത ഡിസൈനര്‍ റീം അക്ര തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.

Other News in this category



4malayalees Recommends