തനിക്ക് പ്രണയമുണ്ട് ; എല്ലാം തുറന്നുപറഞ്ഞ് ലെച്ചു !

തനിക്ക് പ്രണയമുണ്ട് ; എല്ലാം തുറന്നുപറഞ്ഞ് ലെച്ചു !
ഏറെ ആരാധകരുള്ള അഭിനേത്രിയാണ് ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയങ്കരിയായ ജൂഹി രുസ്തഗി. ബാലുവിന്റെയും നീലുവിന്റെയും മകള്‍ ലക്ഷ്മിയെന്ന ലെച്ചുവായെത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ജൂഹിയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് ആവേശമാണ്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആദ്യ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി എന്നായിരുന്നു ജൂഹിയുടെ മറുപടി.

'ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി.. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല', ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജൂഹി ഇക്കാര്യം തുറന്നു പറഞ്ഞത്.

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന ചോദ്യത്തിനും ജൂഹി മറുപടി നല്‍കി. അത് രണ്ടും റോവിന്റേതാണ് എന്നായിരുന്നു ജൂഹി പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ജൂഹി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.ഇതോടെ ഗോസിപ്പുകളും ഉയര്‍ന്നിരുന്നു.Other News in this category4malayalees Recommends