ഞാനും മീനാക്ഷിയും തമ്മില്‍ നാലു വയസ്സേ വ്യത്യാസമുള്ളൂ ; ഗോസിപ്പിറക്കുമ്പോള്‍ കുറച്ച് കോമണ്‍സെന്‍സ് വേണമെന്ന് നമിത

ഞാനും മീനാക്ഷിയും തമ്മില്‍ നാലു വയസ്സേ വ്യത്യാസമുള്ളൂ ; ഗോസിപ്പിറക്കുമ്പോള്‍ കുറച്ച് കോമണ്‍സെന്‍സ് വേണമെന്ന് നമിത
ബാലതാരമായി സിനിമയിലേക്ക് വന്ന നടിയാണ് നമിത പ്രമോദ്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായി താരം. നടന്‍ ദിലീപിനൊപ്പം നിരവധി ചിത്രങ്ങളില്‍ നായികയായി എത്തിയ നമിതയ്‌ക്കെതിരെ ചില വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം തക്ക മറുപടി നല്‍കുകയാണ് നമിത. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ ഗോസിപ്പ് കേട്ടിട്ടുള്ളത്. പല സ്റ്റോറികളും വായിക്കുമ്പോള്‍ ഞാന്‍ ചിരിച്ചു മരിക്കുമെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'ഒരു കാര്യം അറിയുമോ , ഞാനും ദിലീപേട്ടന്റെ മകള്‍ മീനാക്ഷിയും തമ്മില്‍ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേല്‍ ഇന്ത്യയില്‍ ആണ്‍ പിള്ളേര്‍ക്ക് ഇത്രക്ക് ക്ഷാമമോ. അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകള്‍ ഇറക്കുന്നവര്‍ കുറച്ച് കോമണ്‍സെന്‍സ് കൂടി കൂട്ടി ചേര്‍ത്ത് കഥ ഉണ്ടാക്കണം' നമിത തുറന്നടിച്ചു.


Other News in this category4malayalees Recommends