ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇക്കുറിയും ഭാഗ്യം തുണച്ചത് ഇന്ത്യന്‍ പ്രവാസിയെ; സ്വന്തമാക്കിയത് ഏഴ് കോടിയോളം രൂപ

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇക്കുറിയും ഭാഗ്യം തുണച്ചത് ഇന്ത്യന്‍ പ്രവാസിയെ; സ്വന്തമാക്കിയത് ഏഴ് കോടിയോളം രൂപ

ദുബായിലെ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസിക്ക് ഏഴു കോടി രൂപയുടെ ബംബര്‍ സമ്മാനം. ദുബായില്‍ താമസിക്കുന്ന ബീജല്‍ ആണ് സമ്മാനത്തിന് അര്‍ഹയായത്. ഇവരുടെ 4111 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനത്തുക ലഭിച്ചത്.


കഴിഞ്ഞ ജൂലായ് 25-ന് നാട്ടിലേക്ക് പോകുമ്പോള്‍ ബീജലിന്റെ ഭര്‍ത്താവാണ് ഇരുവരുടെയും പേരില്‍ ടിക്കറ്റെടുത്തത്. പതിവായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റെടുക്കാറുണ്ട് ബീജലും കുടുംബവും. ഏഴ് വര്‍ഷമായി ദുബായില്‍ ജോലി ചെയ്തു വരികയാണ് ബീജല്‍. 1999ല്‍ ആരംഭിച്ചതു മുതല്‍ ഈ ഭാഗ്യം ലഭിക്കുന്ന ഇന്ത്യക്കാരില്‍ 148-ാമത്തെ ആളാണ് ബീജല്‍. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Other News in this category4malayalees Recommends