ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകളുടെ കോപ്പി ശേഖരിച്ചാല്‍ നടപടിയെന്ന് സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്; കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നും വിശദീകരണം

ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകളുടെ കോപ്പി ശേഖരിച്ചാല്‍ നടപടിയെന്ന് സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്; കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നും വിശദീകരണം

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകളുടെ കോപ്പി ശേഖരിച്ചാല്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സാമ) യാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് കാര്‍ഡുപയോഗിച്ച് പണം ഈടാക്കാം. എന്നാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ അവകാശമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


വ്യാപാര ഇടപാടുകളില്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. കാര്‍ഡ് മെഷീന് മുകളില്‍ വെച്ച് പിന്‍ നമ്പറടിക്കാതെ തന്നെ ഇപ്പോള്‍ ഇടപാട് സാധ്യമാണ്. ഇതിനിടെ ചില സ്ഥാപനങ്ങള്‍ കാര്‍ഡുകളുടെ ഫോട്ടെയെടുക്കുന്നതും കോപ്പി ശേഖരിക്കുന്നതും ശ്രദ്ധയില്‍ പെട്ട സാഹടചര്യത്തിലാണ് മുന്നറിയിപ്പ്.

Other News in this category



4malayalees Recommends