സ്‌പെയ്‌നിലെ ടെന്നീസ് ക്ലബ്, ബ്രിട്ടനിലെ കോട്ടേജുകള്‍, ഇന്ത്യയിലും പുറത്തുമായി 54 കോടിയുടെ വസ്തുവകകള്‍ മകന്‍ കാര്‍ത്തിയ്ക്ക് സ്വന്തം ; ചിദംബരത്തെ കുടുക്കിയിരിക്കുന്നത് ഈ ചോദ്യങ്ങള്‍

സ്‌പെയ്‌നിലെ ടെന്നീസ് ക്ലബ്, ബ്രിട്ടനിലെ കോട്ടേജുകള്‍, ഇന്ത്യയിലും പുറത്തുമായി 54 കോടിയുടെ വസ്തുവകകള്‍ മകന്‍ കാര്‍ത്തിയ്ക്ക് സ്വന്തം ; ചിദംബരത്തെ കുടുക്കിയിരിക്കുന്നത് ഈ ചോദ്യങ്ങള്‍
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ പി ചിദംബരത്തെ കുടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉപയോഗിക്കുന്ന പ്രധാന ചോദ്യം മകന്‍ കാര്‍ത്തിയുടെ കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളാണ്. സ്‌പെയിനില്‍ ഒരു ടെന്നീസ് ക്ലബ്, ബ്രിട്ടണില്‍ കോട്ടേജുകള്‍, ഇന്ത്യയിലും പുറത്തുമായി 54 കോടിരൂപയുടെ വസ്തുവകകള്‍ ഇവയെല്ലാം എങ്ങനെ കാര്‍ത്തി സ്വന്തമാക്കിയെന്നതിന് ചിദംബരം ഉത്തരം പറയേണ്ടി വരും.

ഐഎന്‍എക്‌സ് മീഡിയ അഴിമതിയില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് ചിദംബരത്തിന്റെ മകന്‍ ഈ ഇടപാടുകള്‍ നടത്തിയത് എന്നാണ് 2018 ഒക്ടോബറില്‍ ഇ ഡി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്.

ഐഎന്‍എക്‌സ് കേസിന് പുറമെ എയര്‍സെല്‍മാക്‌സിസ് 2ജി അഴിമതിയിലും ചിദംബരത്തിനും കുടുംബത്തിനും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അച്ഛനും മകനും ചാര്‍ജ്ഷീറ്റില്‍ പേര് ചേര്‍ക്കപ്പെട്ടവരാണ്. ഇവരുടെ വസ്തുക്കള്‍ ഏറ്റെടുക്കുന്ന ഘട്ടത്തിലുമാണ്.

ഡല്‍ഹിയിലെ 16 കോടിരൂപ മൂല്യമുള്ള ജോര്‍ബാഗ് ബംഗ്ലാവ്, ബാഴ്‌സലോണയിലെ 15 കോടി രൂപയുടെ ടെന്നീസ് ക്ലബ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ കാര്‍ത്തി ചിദംബരത്തിനുള്ള 9.23 കോടി രൂപയുടെ സ്ഥിര നിക്ഷേപം, കാര്‍ത്തി നേരിട്ട് പങ്കാളിയായ ആഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ 90 ലക്ഷം രൂപ നിക്ഷേപം എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിനുള്ളത്.

Other News in this category4malayalees Recommends