കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ആഗസ്റ്റ് അവസാന വാരം മുതല്‍ ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റുകളില്‍ നാലിരട്ടിയിലധികം വര്‍ദ്ധനവ്

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ആഗസ്റ്റ് അവസാന വാരം മുതല്‍ ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റുകളില്‍ നാലിരട്ടിയിലധികം വര്‍ദ്ധനവ്

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള അവധിക്കാലം അവസാനിക്കുന്നത് കണക്കിലെടുത്ത് യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍. ആഗസ്റ്റ് അവസാന വാരം മുതല്‍ ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റുകളില്‍ നാലിരട്ടിയിലധികം വര്‍ദ്ധനവാണ് വിമാനകമ്പനികള്‍ കൊണ്ടു വന്നിരിക്കുന്നത്. ചില വിമാന കമ്പനികളാകട്ടെ ദമാം, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷം രൂപ വരെയാണ് ടിക്കറ്റിന് ഈടാക്കാന്‍ പദ്ധതിയിടുന്നത്. ഷാര്‍ജ, ദോഹ, ബഹ്റൈന്‍, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളിലും വന്‍ വര്‍ദ്ധനവാണ് കമ്പനികള്‍ കൊണ്ടുവന്നിരിക്കുന്നത്.


ആഗസ്റ്റ് അവസാനം തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് പോകുന്ന ഗള്‍ഫ് എയറില്‍ 66,396രൂപയാണ് ടിക്കറ്റിന്റെ വില. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിന് 31,685 രൂപയും, സ്പൈസ് ജെറ്റിന് 22,635 രൂപയുമാണ്. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പോകുന്ന എത്തിഹാദിന് 47,100രൂപയാണ് ടിക്കറ്റ് വില. തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിനാകട്ടെ 26,887രൂപയാണ് ടിക്കറ്റ് നിരക്ക്

Other News in this category



4malayalees Recommends