അത്യാഗ്രഹികള്‍ ഇതുകണ്ട് പഠിക്കട്ടേ, 600 രൂപയുടെ സാരിയുടുത്ത് കങ്കണയെന്ന് സഹോദരി ; ചുട്ട മറുപടിയുമായി വിമര്‍ശകരും

അത്യാഗ്രഹികള്‍ ഇതുകണ്ട് പഠിക്കട്ടേ, 600 രൂപയുടെ സാരിയുടുത്ത് കങ്കണയെന്ന് സഹോദരി ; ചുട്ട മറുപടിയുമായി വിമര്‍ശകരും
കങ്കണയുടെ സാരിയ്ക്ക് വെറും 600 രൂപ മാത്രമേ ഉള്ളൂ, അത്യാഗ്രഹികള്‍ കണ്ട് പഠിക്കട്ടെയെന്ന് സഹോദരി രംഗോലി ചന്ദേല പോസ്റ്റിട്ടു.

ഇതോടെ കങ്കണയെ പ്രശംസിച്ചും വിമര്‍ശിച്ചും ഒട്ടനവധിപ്പേരെത്തി. താരം സാരിക്കൊപ്പം അണിഞ്ഞ കോട്ടിന്റെയും, സണ്‍ഗ്ലാസിന്റെയും ബാഗിന്റെയും വില ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ രംഗത്തെത്തിയിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ നിന്നും 600 രൂപയുടെ കോട്ടന്‍ സാരി ധരിച്ച് കങ്കണ ജയ്പൂരിലേക്കുള്ള യാത്രയിലാണ്. ഓര്‍ഗാനിക് കോട്ടന്‍ സാരി ഇത്രയും വിലക്കുറവില്‍ ലഭിക്കുമെന്ന് അറിഞ്ഞപ്പോള്‍ കങ്കണ ഞെട്ടിപ്പോയി. എന്നാല്‍ നെയ്ത്തുകാരുടെ കഠിനാധ്വാനത്തിന് വളരെ തുച്ഛമായ വരുമാനമേ ലഭിക്കുന്നുള്ളു എന്നാണ് രംഗോലി ട്വീറ്റ് ചെയ്തത്. എന്നാല്‍ കങ്കണയുടെ ബാഗിന് 23 ലക്ഷത്തോളം വില വരും, സണ്‍ഗ്ലാസിന് 2 ലക്ഷം വരുമെന്നും പറഞ്ഞാണ് വിമര്‍ശകര്‍ രംഗത്തെത്തിയിരിക്കുന്നത്. സിമ്പിളായി നടക്കുമ്പോള്‍ എല്ലാം ശ്രദ്ധിക്കണ്ടേയെന്നാണ് വിമര്‍ശകരുടെ ചോദ്യം.

Other News in this category4malayalees Recommends