നീലപ്പരവതാനി വിരിച്ചതല്ല; ഇത് ഖത്തറിലെ റോഡ്; ചൂട് കുറയ്ക്കാന്‍ ലക്ഷ്യം വെച്ച്് ഖത്തറില്‍ റോഡിന്റെ കറുപ്പ് നിറം നീലയാക്കി

നീലപ്പരവതാനി വിരിച്ചതല്ല; ഇത് ഖത്തറിലെ റോഡ്; ചൂട് കുറയ്ക്കാന്‍ ലക്ഷ്യം വെച്ച്് ഖത്തറില്‍ റോഡിന്റെ കറുപ്പ് നിറം നീലയാക്കി

ഒറ്റനോട്ടത്തില്‍ ഇരുന്നൂറ് മീറ്റര്‍ നീളത്തിലൊരു നീലപ്പരവതാനിവിരിച്ചത് പോലെ തോന്നും. എന്നാല്‍ ഇത് പരവതാനിയല്ല. ഖത്തറിലെ ഒരു റോഡാണ്. ചൂട് കുറയ്ക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടാണ് ഖത്തറില്‍ റോഡിന്റെ കറുപ്പ് നിറം മാറ്റി നീല നിറം നല്‍കിയത്. നീല നിറം താപനില 15 ഡിഗ്രി വരെ കുറയ്ക്കുമെന്ന പഠനത്തിന്റെ വെളിച്ചത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോഡിന്റെ നിറം മാറ്റിയത്.


കറുപ്പിന് പകരം നീലയാണ് നിറമെങ്കില്‍ റോഡിലെയും സമീപത്തെയും താപനില 20 മുതല്‍15 ഡിഗ്രിവരെയായി കുറയുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.താപനില നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനം റോഡരികില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. കത്തറായിലെ സൈക്കിള്‍ ട്രാക്കിനും പരീക്ഷണാടിസ്ഥാനത്തില്‍ നീല പെയിന്റടിച്ചിട്ടുണ്ട്. പ്രമുഖ ജപ്പാനീസ് കമ്പനിയുമായിച്ചേര്‍ന്നാണ് പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ പദ്ധതി നടപ്പാക്കുന്നത്.

Other News in this category



4malayalees Recommends