ഞങ്ങളെ വിശ്വസിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വേണ്ട ; ഗോസിപ്പുകളെ തള്ളി പ്രഭാസ്

ഞങ്ങളെ വിശ്വസിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വേണ്ട ; ഗോസിപ്പുകളെ തള്ളി പ്രഭാസ്
പ്രഭാസ് അനുഷ്‌ക ഷെട്ടി വിവാഹത്തെക്കുറിച്ചുളള ഗോസിപ്പുകള്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ബാഹുബലിയില്‍ ഇരുവരും ജോഡിയായി എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയത്. തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് പ്രഭാസും അനുഷ്‌കയും പറഞ്ഞിട്ടും ആരാധകര്‍ക്ക് അത് ഉള്‍ക്കൊളളാനാവുന്നില്ല. പുതിയ ഗോസിപ്പ് പ്രഭാസ് അനുഷ്‌കയ്‌ക്കൊപ്പം ലോസ് ആഞ്ജലീസില്‍ ഒരു വീട് വാങ്ങാന്‍ ഒരുങ്ങുകയാണെന്നായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രഭാസ്. 'ഞാനും അനുഷ്‌കയും തമ്മില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ? ഏകദേശം രണ്ട് വര്‍ഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല. അതിന്റെ അര്‍ഥം ഇതെല്ലാം വ്യാജ പ്രചരണങ്ങള്‍ ആണെന്നല്ലേ? ഞങ്ങളെ വിശ്വസിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ വേണ്ട. ഇതെല്ലാം എവിടെ നിന്ന് വരുന്നുവെന്ന് എനിക്കറിയില്ല.' പ്രഭാസ് പറഞ്ഞു.

തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രമോഷന്‍ തിരക്കുകളിലാണ് പ്രഭാസ്.തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 30ന് തിയേറ്ററുകളിലേക്കെത്തും.

Other News in this category4malayalees Recommends