നഴ്‌സുമാരെ ആവശ്യമുണ്ടെന്ന വ്യാജ വാര്‍ത്ത; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്തിലെ ഇന്ത്യന്‍ എംബസി

നഴ്‌സുമാരെ ആവശ്യമുണ്ടെന്ന വ്യാജ വാര്‍ത്ത; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്തിലെ ഇന്ത്യന്‍ എംബസി

നഴ്‌സുമാരെ ആവശ്യമുണ്ടെന്ന വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്തിലെ ഇന്ത്യന്‍ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന ഓണ്‍ലൈനിലെ പ്രചാരണങ്ങള്‍ക്കെതിരെയാണ് ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്.


കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നവംബര്‍ രണ്ടാം വാരം ബെംഗളൂരുവില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് ദില്ലി ആസ്ഥാനമാക്കിയുള്ള സി എ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ പേരിലാണ് ഓണ്‍ലൈനില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയത്. എന്നാല്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്ത്യന്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ വഞ്ചിതരാകരുതെന്നും ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഇന്ത്യന്‍ എംബസി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends