യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കുടിയേറ്റക്കാരെ 24 മണിക്കൂറും തടവിലിടും; അത്യാവശ്യ മരുന്നുകളോ ഭക്ഷണമോ നല്‍കില്ല; ഐസിഇയുടെ ഫെസിലിറ്റികളിലെ നരകയാതനകളും മനുഷ്യത്വ നിഷേധവും എടുത്ത് കാട്ടി ക്ലാസ് ലോ സ്യൂട്ട് ഫയല്‍ ചെയ്ത് കുടിയേറ്റക്കാര്‍

യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കുടിയേറ്റക്കാരെ 24 മണിക്കൂറും തടവിലിടും; അത്യാവശ്യ മരുന്നുകളോ ഭക്ഷണമോ നല്‍കില്ല; ഐസിഇയുടെ ഫെസിലിറ്റികളിലെ നരകയാതനകളും മനുഷ്യത്വ നിഷേധവും എടുത്ത് കാട്ടി ക്ലാസ് ലോ സ്യൂട്ട് ഫയല്‍ ചെയ്ത് കുടിയേറ്റക്കാര്‍
യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റി(ഐസിഇ)ന്റെ കുടിയേറ്റക്കാര്‍ക്കായുളള ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ ലോ സ്യൂട്ട് ഫയല്‍ ചെയ്ത് 15 അന്യായക്കാരും രണ്ട് നോട്ട് ഫോര്‍ പ്രോഫിറ്റ് ഗ്രൂപ്പുകളും രംഗത്തെത്തി. യുഎസിലെ 55,000 ഇമിഗ്രേഷന്‍ തടവുകാര്‍ക്ക് വേണ്ടിയാണീ പുതിയ ക്ലാസ് ആക്ഷന്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. സെറിബ്രല്‍ പാഴ്‌സി മുതല്‍ ബൈ പോളാര്‍ ഡിസ് ഓര്‍ഡര്‍ അന്ധത, സിസോഫ്രെനിയ തുടങ്ങിയ അസുഖങ്ങള്‍ വരെ ബാധിച്ചവരാണ് അന്യായക്കാരിലുള്‍പ്പെടുന്നത്.

തങ്ങളെ ദിവസത്തിലെ 24 മണിക്കൂറും തടവിലിടുമെന്നും അത്യാവശ്യമരുന്നുകളും ഭക്ഷണം പോലും നിഷേധിക്കാറുണ്ടെന്നും ഇത്തരം മൈഗ്രന്റ് ജയിലുകളില്‍ കൊടിയ പീഡനവും മനുഷ്യാവകാശ നിഷേധവുമാണ് അരങ്ങേറുന്നതെന്നുമാണ് ഇവര്‍ ആരോപിച്ചിരിക്കുന്നത്.അലര്‍ജിക്ക് റിയാക്ഷനുള്ള മെല്‍വിന്‍ മുറിലോ ഇക്കൂട്ടത്തില്‍ പെട്ട പരാതിക്കാരിലൊരാളാണ്. ഇത്തരം സെന്ററുകളിലെ പരിതാപകരമായ അവസ്ഥ അനുഭവിച്ചതിനെ തുടര്‍ന്ന് താന്‍ രണ്ടും പ്രാവശ്യം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്നാണ് മെല്‍വിന്‍ വെളിപ്പെടുത്തുന്നത്. ഇക്കൂട്ടത്തില്‍ പെട്ട ഫാഔര്‍ അബ്ദുള്ള ഫ്രെയ്ഹാറ്റിന് കടുത്ത ഡയബറ്റിസ് ബാധയുണ്ടായിട്ടും പത്ത് ദിവസത്തോളം ഇന്‍സുലിന്‍ നല്‍കിയില്ലെന്നും അയാള്‍ പരാതിപ്പെടുന്നു.ഇക്കഴിഞ്ഞ തിങ്കളാഴ്ച ലോസ് ഏയ്ജല്‍സ് കോടതിയിലാണ് ഇത് സംബന്ധിച്ച ലോ സ്യൂട്ട് ഇവര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. യുഎസിലെ ഇത്തരം എട്ട് ഫെസിലിറ്റികളിലെ വെവ്വേറെ ദുരനുഭവങ്ങള്‍ ഈ ലോ സ്യൂട്ടില്‍ വിവരിക്കുന്നുണ്ട്.ഇത്തരം ഫെസിലിറ്റികളില്‍ പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ നേരിടുന്ന നരകയാതകളെയാണീ അനുഭവങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്നാണ് ഇമിഗ്രേഷന്‍ ലോയര്‍മാര്‍ എടുത്ത് കാട്ടുന്നത്.

Other News in this category4malayalees Recommends