ഓസ്‌ട്രേലിയ യുഎസുമായി ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ സംരക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ ജപ്പാന് ആശങ്ക; കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ പ്രവര്‍ത്തിക്കാന്‍ യുദ്ധവിമാനങ്ങളും സൈനികരെയും വിട്ട് കൊടുത്ത് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ യുഎസുമായി ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ സംരക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ ജപ്പാന് ആശങ്ക;  കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ പ്രവര്‍ത്തിക്കാന്‍ യുദ്ധവിമാനങ്ങളും സൈനികരെയും വിട്ട് കൊടുത്ത് ഓസ്‌ട്രേലിയ
ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ സംരക്ഷിക്കുന്നതിന് യുഎസ് നടത്തുന്ന നീക്കത്തില്‍ പങ്കാളിയാകാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചത് ജപ്പാന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്.ബുധനാഴ്ചയാണ് യുഎസിനൊപ്പം ഇക്കാര്യത്തില്‍ അണി ചേരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചിരുന്നത്.ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച് വരുന്നതിനിടെയാണ് ഈ നീക്കം ഓസ്‌ട്രേലിയ നടത്തിയിരിക്കുന്നതെന്നും നിര്‍ണായകമാണ്.

യുഎസ് നടത്തുന്ന നീക്കത്തിന് പിന്തുണയേകുന്നതിനായി ഓസ്‌ട്രേലിയ നിര്‍ണായകമായ സംഭാവനയേകുമെന്നാണ് സ്‌കോട്ട് മോറിസന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മിഷനിലേക്ക് പി8 മാരിടൈം സര്‍വയലന്‍സ് എയര്‍ക്രാഫ്റ്റും സപ്പോര്‍ട് സ്റ്റാഫിനെയും അയക്കുമെന്നാണ് മോറിസന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മിഷനില്‍ ബ്രിട്ടീഷ്, ബഹറൈന്‍ സേനകളും അണിചേരുന്നുണ്ട്. ഇക്കാര്യത്തില്‍ തങ്ങളുടെ സംഭാവന പരിമിതവും സമയബന്ധിതവുമായിരിക്കുമെന്നാണ് മോറിസന്‍ പറയുന്നത്.

ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകളെ ഇറാന്‍ ആക്രമിക്കാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് യുഎസിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ മാരിടൈം സെക്യൂരിറ്റി ഇനീഷ്യേറ്റീവ് അല്ലെങ്കില്‍ ഓപ്പറേഷന്‍ സെന്റിനല്‍ എന്ന പേരില്‍ മിഷന്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഈ മേഖലയില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഭീഷണിയില്‍ ഓസ്ട്രലേിയ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.ഇത്തരത്തില്‍ ഓസ്‌ട്രേലിയ അമേരിക്കക്കൊപ്പം ചേര്‍ന്ന് ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ജപ്പാന്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

Other News in this category



4malayalees Recommends