ഓസ്‌ട്രേലിയയിലെ ബാലപീഡനകനായ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി; ആറ് വര്‍ഷത്തെ തടവിലേക്ക് തിരിച്ച് പോകാന്‍ നിര്‍ബന്ധിതനായി 78കാരന്‍; ശിക്ഷ നേരിടുന്നത് 13 കാരായ കൊയര്‍ബോയ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന്

ഓസ്‌ട്രേലിയയിലെ ബാലപീഡനകനായ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി; ആറ് വര്‍ഷത്തെ തടവിലേക്ക് തിരിച്ച് പോകാന്‍ നിര്‍ബന്ധിതനായി 78കാരന്‍; ശിക്ഷ നേരിടുന്നത് 13 കാരായ കൊയര്‍ബോയ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന്
ബാലലൈംഗിക പീഢനത്തിന് ജയിലിലായ ഓസ്‌ട്രേലിയയിലെ വിവാദ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് വീണ്ടും ജയിലിലേക്ക് മടങ്ങാം. അദ്ദേഹം സമര്‍പ്പിച്ച അപ്പീല്‍ ബുധനാഴ്ച കോടതി തള്ളിയതിനെ തുടര്‍ന്നാണിത്. തനിക്കെതിരെ ചുമത്തിയ ചാര്‍ജുകള്‍ക്കെതിരെ അദ്ദേഹം ഓസ്‌ട്രേലിയന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീലാണ് തള്ളിയിരിക്കുന്നത്. ഒരിക്കല്‍ വത്തിക്കാന്റെ തേഡ് റാങ്ക് ഒഫീഷ്യലായ 78കാരനാണ് ഈ ദുര്‍ഗതിയുണ്ടായിരിക്കുന്നത്.

13 കാരായ രണ്ട് കൊയര്‍ ബോയ്‌സിനെ ലൈംഗികമായ പീഡിപ്പിച്ച കുറ്റത്തിനാണ് അദ്ദേഹത്തെ ആറ് വര്‍ഷത്തേക്ക് തടവ് ശിക്ഷക്ക് വിധേയനാക്കിയിരിക്കുന്നത്. മെല്‍ബണില്‍ കര്‍ദിനാളായിരിക്കുമ്പോഴായിരുന്നു 1990കളില്‍ അദ്ദേഹം പീഡനങ്ങള്‍ നടത്തിയിരുന്നത്. ചീഫ് ജസ്റ്റിസ് ആനി ഫെര്‍ഗുസന് മുന്നില്‍ കറുത്ത സ്യൂട്ട് ധരിച്ച് വിചാരണക്കെത്തിയ പെര്‍ തന്റെ തലതാഴ്ത്തിയാണ് കോടതിയില്‍ നിലകൊണ്ടിരുന്നത്. തനിക്കെതിരെ യുള്ള വിധി ജഡ്ജി വായിക്കുമ്പോഴും അദ്ദേഹത്തിന്റെ തല ഉയര്‍ന്നിരുന്നില്ല.

ഇതിന് സാക്ഷികളായി വന്‍ ജനാവലി സന്നിഹിതരായിരുന്നു. പെല്‍ തടവിനിടെ മൂന്ന് വര്‍ഷത്തിനിടെ എട്ട് മാസം വിചാരണക്ക് അര്‍ഹനാണെന്നാണ് ഫെര്‍ഗുസന്‍ വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കര്‍ദിനാളിന് ഓസ്‌ട്രേലിയന്‍ ഹൈക്കോടതിയില്‍ ഒരു അപ്പീല്‍ കൂടി നല്‍കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബാലലൈംഗിക പീഢനക്കുറ്റത്തിന് തടവില്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും പ്രായമേറിയ കത്തോലിക്കാ പുരോഹിതനാണ് പെല്‍. ലോകമാകമാനമുള്ള കത്തോലിക്കാ വിശ്വാസികളെയും ലൈംഗിക പീഡന ഇരകളെയും സംബന്ധിച്ച് ബുധനാഴ്ചത്തെ വിധി നാഴികക്കല്ലായാണ് വിലയിരുത്തുന്നത്.

Other News in this category



4malayalees Recommends