ഓസ്‌ട്രേലിയയില്‍ ലിഗല്‍ ടെര്‍ഡര്‍ സഹിതം ട്രാന്‍സാക്ഷന്‍ നിര്‍വഹിക്കാവുന്ന പരിധി 10,000 ഡോളറിലൊതുക്കും; അതിന് മേല്‍ ഇടപാട് നടത്തിയാല്‍ രണ്ട് വര്‍ഷം തടവും 25,200 ഡോളര്‍ പിഴയും വന്നേക്കും; ലക്ഷ്യം കള്ളപ്പണവും നികുതി വെട്ടിപ്പും തടയല്‍

ഓസ്‌ട്രേലിയയില്‍ ലിഗല്‍ ടെര്‍ഡര്‍ സഹിതം ട്രാന്‍സാക്ഷന്‍ നിര്‍വഹിക്കാവുന്ന പരിധി 10,000 ഡോളറിലൊതുക്കും; അതിന് മേല്‍ ഇടപാട് നടത്തിയാല്‍ രണ്ട് വര്‍ഷം തടവും 25,200 ഡോളര്‍ പിഴയും വന്നേക്കും; ലക്ഷ്യം കള്ളപ്പണവും നികുതി വെട്ടിപ്പും തടയല്‍
നിലവില്‍ ഓസ്‌ട്രേലിയയില്‍ ലീഗല്‍ ടെന്‍ഡര്‍ സഹിതം എന്തിനും പണമടക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയ നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ കാഷ് നിയമം അനുസരിച്ച് ഇനി പരിധി വിട്ട് ഇത്തരത്തില്‍ പണമടച്ചാല്‍ അത് പിഴയ്ക്കും ജയില്‍ ശിക്ഷയ്ക്കും വഴിയൊരുക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.ഇത് പ്രകാരം ഒരു ട്രാന്‍സാക്ഷനില്‍ 10,000 ഡോളറിലധികം ഉപയോഗിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും 25,200 ഡോളര്‍ പിഴയും അനുഭവിക്കേണ്ടി വരും.

ഈ വിവാദബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.കറന്‍സി (റെസ്ട്രിക്ഷന്‍സ് ഓണ്‍ ദി യൂസ് ഓഫ് കാഷ്) ബില്‍ 2019 എന്ന പേരിലുള്ള ഈ നിയമം ഡ്രാഫ്റ്റ് ലെജിസ്ലേഷന്‍ കഴിഞ്ഞ മാസമായിരുന്ന ട്രഷററായ ജോഷ് ഫ്രൈഡെന്‍ബെര്‍ഗ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിരുന്നത്. ഇത് പ്രകാരം ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കുമിടയിലുള്ള എല്ലാ കാഷ് ട്രാന്‍സാക്ഷനുകളും ഒറ്റത്തവണ നിര്‍വഹിക്കാവുന്നത് 10,000 ഡോളറിലൊതുക്കുന്നതായിരിക്കും.

ഇതിന് മുകളില്‍ ട്രാന്‍സാക്ഷന്‍ നിര്‍വഹിക്കുന്നത് ക്രിമിനല്‍ കുറ്റമായിട്ടായിരിക്കും പരിഗണിക്കുന്നത്.നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത് 2018-19 ബജറ്റിലായിരുന്നു. തങ്ങളുടെ ഫൈനല്‍ റിപ്പോര്‍ട്ടില്‍ ദി ഫെഡറല്‍ ഗവണ്‍മെന്റിന്റെ ബ്ലാക്ക് എക്കണോമി ടാസ്‌ക്‌ഫോഴ്‌സായിരുന്നു ഈ നിയമത്തിനായി ശുപാര്‍ശ ചെയ്തിരുന്നത്. പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ കുറയ്ക്കാന്‍ ഈ നിയമം സഹായിക്കുമെന്നായിരുന്നു ടാക്‌സ്‌ഫോഴ്‌സ് നിര്‍ദേശിച്ചിരുന്നത്.

Other News in this category



4malayalees Recommends