ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ കുഞ്ഞിന് പാലുകൊടുത്ത് സ്പീക്കര്‍ ; ഹൃദ്യമായ കാഴ്ച

ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ കുഞ്ഞിന് പാലുകൊടുത്ത് സ്പീക്കര്‍ ; ഹൃദ്യമായ കാഴ്ച
സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന ചിത്രമാണ് ഇത്. ഒരു കുഞ്ഞിനെ നെഞ്ചോടടുക്കി താലോലിക്കുന്ന ന്യൂസിലന്‍ഡ് സ്പീക്കറുടെ ചിത്രം. ട്രെവര്‍ മല്ലാര്‍ഡ് തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.

പാര്‍ലമെന്റ് അംഗം തമാത്തി കോഫേയുടെ കുഞ്ഞിനെയാണ് സ്പീക്കര്‍ താലോലിക്കുന്നത്. സുപ്രധാന ചര്‍ച്ചയ്ക്ക് അധ്യക്ഷത വഹിക്കുന്നതിന് കോഫേ പോയതോടെയാണ് മല്ലാര്‍ഡ് കുഞ്ഞിന്റെ ചുമതലയേറ്റെടുത്തത്. കുഞ്ഞിനെ നെഞ്ചോടടുക്കി താലോലിച്ച മല്ലാര്‍ഡ് കുപ്പിയില്‍ നിന്നു പാലും നല്‍കി.

സാധാരണ വളരെ പ്രധാനപ്പെട്ട നേതാക്കളോ ഉദ്യോഗസ്ഥരോ മാത്രമേ സ്പീക്കറുടെ കസേരയില്‍ ഇരിക്കാറുള്ളൂ. പക്ഷെ ഇന്ന് ഒരു വിഐപിയാണ് കസേരയില്‍ എനിക്കൊപ്പം ഇരുന്നത്. കുടുംബത്തിലെ പുതിയ അംഗത്തിന്റെ പേരില്‍ കോഫേയ്ക്കും ടിമ്മിനും ആശംസകള്‍, മല്ലാര്‍ഡ് കുറിച്ചു.

ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ലഭിച്ച അവധി കഴിഞ്ഞ് കോഫേ പാര്‍ലമെന്റില്‍ എത്തിയത് കുഞ്ഞുമായാണ്.

Other News in this category4malayalees Recommends