ധോനിയെ നിലനിര്‍ത്താന്‍ കൊഹ്ലി വാശി പിടിക്കുന്നു ; ഇന്ത്യന്‍ ടീം ആരുടേയും സ്വകാര്യ സ്വത്തല്ലെന്ന് തിവാരി

ധോനിയെ നിലനിര്‍ത്താന്‍ കൊഹ്ലി വാശി പിടിക്കുന്നു ; ഇന്ത്യന്‍ ടീം ആരുടേയും സ്വകാര്യ സ്വത്തല്ലെന്ന് തിവാരി
വിരമിക്കാതെ ഇന്ത്യന്‍ ടീമില്‍ തുടരുന്ന ധോനിയ്‌ക്കെതിരെ വിമര്‍ശനവുമായി മനോജ് തിവാരി. ഇന്ത്യന്‍ ടീമില്‍ ധോനിയുടെ സ്ഥാനം ചോദ്യം ചെയ്ത തിവാരി ഒരുപാട് പ്രതിഭകള്‍ പുറത്തിരിക്കുമ്പോള്‍ മികച്ച പ്രകടനം നടത്താത്തവര്‍ ടീമിന് പുറത്തു പോകണമെന്ന് ആവശ്യപ്പെടുന്നു.

മുന്‍കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ധോനിയ്ക്ക് സെലക്ടര്‍മാര്‍ ഇപ്പോഴും ടീമില്‍ സ്ഥാനം നല്‍കുന്നത്. ഇന്ത്യന്‍ ടീം ആരുടേയും സ്വകാര്യ സ്വത്തല്ല. രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാറുള്ള താരം തന്നെയാണ് ധോനി. എന്നാല്‍ സമീപ കാലത്തെ പ്രകടനം മോശമാണ്. ടീമിലെ ധോനിയുടെ സാന്നിധ്യത്തെ കുറിച്ച് സച്ചിന്‍ പോലും സംശയമുന്നയിച്ചിരുന്നു. ധോനിയ്ക്ക് പിന്തുണ നല്‍കുന്നത് കൊഹ്ലി മാത്രമാണ്. കൊഹ്ലിയ്ക്കാണ് വാശി. സെലക്ഷന്‍ കമ്മിറ്റി ധൈര്യം കാണിക്കേണ്ട സമയമാണിത്. ഇക്കാര്യത്തില്‍ തീരുമാനം എടുത്തേ മതിയാകൂവെന്നും തിവാരി പറഞ്ഞു.

Other News in this category



4malayalees Recommends