ക്യുബെക്ക് അരിമ പോര്‍ട്ടല്‍ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഡ്രോകള്‍ തുടരുന്നു; അടുത്തിടെയുണ്ടായ രണ്ട് ഡ്രോകളിലൂടെ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തത് 950 ഉദ്യോഗാര്‍ത്ഥികള്‍ക്ക്; ഏറ്റവും പുതിയ ഡ്രോ നടന്നത് ഓഗസ്റ്റ് 19ന്

ക്യുബെക്ക് അരിമ പോര്‍ട്ടല്‍ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഡ്രോകള്‍ തുടരുന്നു; അടുത്തിടെയുണ്ടായ രണ്ട് ഡ്രോകളിലൂടെ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തത് 950 ഉദ്യോഗാര്‍ത്ഥികള്‍ക്ക്;  ഏറ്റവും പുതിയ ഡ്രോ നടന്നത് ഓഗസ്റ്റ് 19ന്
അരിമ പോര്‍ട്ടല്‍ ലോഞ്ച് ചെയ്തതിന് ശേഷം ക്യുബെക്ക് അതിലൂടെയുള്ള ഡ്രോകള്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ രണ്ട് ഡ്രോകള്‍ നടത്തുകയും അതിലൂടെ 950 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്യുബെക്ക് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷനുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയ ഡ്രോ നടത്തിയിരിക്കുന്നത് ഓഗസ്റ്റ് 19നാണ്. ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ മിനിസ്ട്രി ഓഫ് ഇമിഗ്രേഷന്‍ , ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ (എംഐഡിഐ) അതിന്റെ വെബ് പേജിലൂടെയാണ്.

എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നതെന്നും ഏതൊക്കെ ടൈപ്പിലുള്ള പ്രൊഫൈലുകളാണ് സെലക്ട് ചെയ്തിരിക്കുന്നതെന്നുമുള്ള വിവരങ്ങളാണ് എംഐഡിഐ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് മുമ്പത്തെ ഡ്രോ ജൂലൈ 17നായിരുന്നു നടന്നിരുന്നത്. അന്ന് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രൊഫൈലും സാധുതയുള്ള ജോബ് ഓഫറും ഉള്ള 259 ഉദ്യോഗാര്‍ത്ഥികള്‍ക്കായിരുന്നു ഇന്‍വിറ്റേഷനുകള്‍ അയച്ചിരുന്നത്.

ഇതിന് പുറമെ ക്യുബെക്കില്‍ ഡിപ്ലോമാറ്റുകള്‍, കോണ്‍സുലര്‍ ഓഫീസര്‍മാര്‍, അല്ലെങ്കില്‍ യുണൈറ്റഡ് നാഷന്‍സ് പോലുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ പ്രതിനിധികള്‍ എന്നിവരും ഇത്തരത്തില്‍ ഇന്‍വിറ്റേഷനുകള്‍ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.ക്യൂബെക്കിലെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ പരിഷ്‌കാരങ്ങളുണ്ടായത് ഈ വര്‍ഷം ജൂണ്‍ 16നായിരുന്നു. ഇതിനെ തുടര്‍ന്ന് ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് പരിഗണിക്കാന്‍ കാത്ത് കെട്ടിക്കിടന്നിരുന്നു 16,000 അപേക്ഷകള്‍ തള്ളപ്പെട്ടിരുന്നു. 2018 സെപ്റ്റംബറില്‍ അരിമ പോര്‍ട്ടല്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് സമര്‍പ്പിച്ചിരുന്ന അപേക്ഷകളായിരുന്നു ഇത്തരത്തില്‍ തള്ളപ്പെട്ടിരുന്നത്.Other News in this category4malayalees Recommends