ഭര്‍ത്താവ് സ്‌നേഹം കൊണ്ട് ശ്വാസം മുട്ടിക്കുന്നു; ഒരിക്കല്‍ പോലും വഴക്കുണ്ടാക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടില്ല; വിവാഹ മോചനത്തിന് വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് യുവതി; വഴക്കുണ്ടാകുന്ന ദിവസത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും യുവതി

ഭര്‍ത്താവ് സ്‌നേഹം കൊണ്ട് ശ്വാസം മുട്ടിക്കുന്നു; ഒരിക്കല്‍ പോലും വഴക്കുണ്ടാക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടില്ല; വിവാഹ മോചനത്തിന് വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് യുവതി; വഴക്കുണ്ടാകുന്ന ദിവസത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും യുവതി

വിവാഹവും വിവാത്തിനു ശേഷം അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുമ്പോള്‍ ഒത്തു പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വിവാഹ മോചനം തേടുന്നതുമെല്ലാം നമ്മുടെ സമൂഹത്തില്‍ സര്‍വ സാധാരണമാണ്. ഗാര്‍ഹിക പീഡനം മുതല്‍ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ദുശ്ശീലങ്ങള്‍ വരെ വിവാഹമോചനത്തിന് കാരണമാകാറുണ്ട്. എന്നാല്‍ സ്‌നേഹം കൂടിപ്പോയതിന്റെ പേരില്‍ ആരെങ്കിലും ജീവിത പങ്കാളിയെ ഉപേക്ഷിക്കുമോ? അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ യുഎഇയില്‍ ട്രെന്‍ഡിംഗ്. യുഎഇയിലെ ഫുജൈറ ശരീഅ കോടതിയിലാണ് ഹര്‍ജി പരിഗണനയ്ക്ക് വന്നത്. ഭര്‍ത്താവ് ഒരിക്കല്‍ പോലും വഴക്കുണ്ടാക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് യുവതിയുടെ ആരോപണം.


ഭര്‍ത്താവിന്റെ സ്‌നേഹവും അനുകമ്പയും എല്ലാ പരിധികള്‍ക്കും അപ്പുറമാണ്. സ്‌നേഹം കൊണ്ട് അദ്ദേഹം ശ്വാസം മുട്ടിക്കുന്നു. ആവശ്യപ്പെടാതെ പോലും വീട് വൃത്തിയാക്കാന്‍ തന്നെ സഹായിക്കുന്നു. പലപ്പോഴും തനിക്കുവേണ്ടി ഭക്ഷണം പാചകം ചെയ്യുന്നു. ഒരുവര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന്റെ ക്ഷമ കാരണം ഇതുവരെ ഒരു തര്‍ക്കമോ പ്രശ്‌നമോ ഉണ്ടായിട്ടില്ല. അല്‍പം പോലും ക്രൂരത കാണിക്കാത്ത ഭര്‍ത്താവ് കാരണം തന്റെ ജീവിതം നരകതുല്യമായെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു.എന്തെങ്കിലും വഴക്കുണ്ടാകുന്ന ഒരു ദിവസത്തിനുവേണ്ടി താന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ എപ്പോഴും ക്ഷമിക്കുകയും തനിക്ക് ദിവസവും സമ്മാനങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ഭര്‍ത്താവിന്റെ 'റൊമാന്റിക്' മനോഭാവം കാരണം അതുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു വാക്കുതര്‍ക്കമോ വാഗ്വാദമോ എങ്കിലും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. അനുസരണകൊണ്ട് നിറഞ്ഞ പ്രയാസ രഹിതമായ ജീവിതം മടുത്തുവെന്നും യുവതി പറഞ്ഞു.

എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്. കേസ് പിന്‍വലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends