എയര്‍ വിസ്താര മുംബൈ - ദുബായ് പ്രതിദിന സര്‍വീസ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 17,820 രൂപ മുതല്‍

എയര്‍ വിസ്താര മുംബൈ - ദുബായ് പ്രതിദിന സര്‍വീസ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 17,820 രൂപ മുതല്‍

ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ വിസ്താര ദുബായ് സര്‍വീസ് ആരംഭിച്ചു. മുംബൈയില്‍നിന്നാണ് ദുബായ് സര്‍വീസിന്റെ തുടക്കം. തിരിച്ചും എല്ലാ ദിവസവും നേരിട്ടുള്ള സര്‍വീസുകളുണ്ടാകും.


ഫ്‌ളൈറ്റ് മുംബൈയില്‍നിന്ന് വൈകീട്ട് 4.30-ന് പുറപ്പെടും. യു.എ.ഇ. സമയം 6.25-ന് ദുബായിലെത്തും. തിരികെ വൈകീട്ട് 7.15-ന് ദുബായില്‍നിന്നും പറക്കുന്ന വിമാനം രാത്രി 12.15ന് മുംബൈയിലെത്തും.17,820 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. എയര്‍ വിസ്താരയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സര്‍വീസാണ് ദുബായിലേക്കുള്ളത്. സിങ്കപ്പൂരിലേക്കാണ് ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചത്.

Other News in this category



4malayalees Recommends