പാക്കിസ്ഥാന് വീണ്ടും തിരിച്ചടി; ഗുഡ്‌വില്‍ അംബാസിഡറാണെന്ന കാരണം കൊണ്ട് പ്രിയങ്ക ചോപ്രയെ അഭിപ്രായം പറയുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്ന് യൂണിസെഫ്; പ്രിയങ്കയ്ക്ക് വ്യക്തിപരമായ അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ടെന്നും വിലയിരുത്തല്‍

പാക്കിസ്ഥാന് വീണ്ടും തിരിച്ചടി; ഗുഡ്‌വില്‍ അംബാസിഡറാണെന്ന കാരണം കൊണ്ട് പ്രിയങ്ക ചോപ്രയെ അഭിപ്രായം പറയുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്ന് യൂണിസെഫ്; പ്രിയങ്കയ്ക്ക് വ്യക്തിപരമായ അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ടെന്നും വിലയിരുത്തല്‍

ഗുഡ്‌വില്‍ അംബാസിഡറാണെന്ന കാരണം കൊണ്ട് പ്രിയങ്ക ചോപ്രയെ അഭിപ്രായം പറയുന്നതില്‍ നിന്ന് വിലക്കാനാകിലെന്ന് യൂണിസെഫ്. പ്രിയങ്ക ചോപ്രയ്ക്ക് വ്യക്തിപരമായി അഭിപ്രായം പറയാനുള്ള എല്ലാ അവകാശവും ഉണ്ടെന്നും ഗുഡ്വില്‍ അംബാസിഡര്‍ ആയതുകൊണ്ട് അവരെ അതില്‍ നിന്നും തടയാന്‍ സാധിക്കില്ലെന്നും യൂണിസെഫ് വ്യക്തമാക്കി.


നേരത്തെ, പാക്കിസ്ഥാന്‍ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന്‍ മസാരി ഗുഡ്വില്‍ അമ്പാസിഡര്‍ സ്ഥാനത്തു നിന്നും പ്രിയങ്ക ചോപ്രയെ നീക്കാന്‍ യുണൈറ്റഡ് നാഷന്‍സിന് (യുഎന്‍) കത്തയച്ചിരുന്നു.കശ്മീരിലെ ഇന്ത്യന്‍ നിലപാടിനെ പ്രിയങ്ക ചോപ്ര പരസ്യമായി അംഗീകരിക്കുകയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി പാകിസ്ഥാന് നല്‍കിയ ആണവ ഭീഷണിയെ അവര്‍ പിന്തുണയ്ക്കുകയും ചെയ്തു.ഗുഡ്വില്‍ അംബാസിഡര്‍ എന്ന നിലയില്‍ യു.എന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പ്രിയങ്കയുടെ ഈ നിലപാടുകള്‍ - മസാരി പറഞ്ഞു.

യുനിസെഫ് ഗുഡ്വില്‍ അംബാസഡര്‍മാര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അവര്‍ക്ക് താല്‍പ്പര്യമുള്ളതോ ആശങ്കപ്പെടുന്നതോ ആയ പ്രശ്നങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. അതിന് അവര്‍ക്ക് അവകാശമുണ്ട്.- യു.എന്‍ വക്താവ് പ്രതികരിച്ചു.അവരുടെ വ്യക്തിപരമായ നിലപാടുകളോ പ്രവര്‍ത്തനങ്ങളോ യുനിസെഫിന്റെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends