' ഞാന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍; വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ നേരിട്ടു കണ്ടു; ഇന്ന് അന്നത്തേക്കാള്‍ ചെറുപ്പം' ; ഇഷ്ട താരത്തെ കുറിച്ച് പ്രഭാസ്

' ഞാന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍; വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ നേരിട്ടു കണ്ടു; ഇന്ന് അന്നത്തേക്കാള്‍ ചെറുപ്പം' ; ഇഷ്ട താരത്തെ കുറിച്ച് പ്രഭാസ്

തനിക്ക് ഇഷ്ടപ്പെട്ട മലയാള നടനെ കുറിച്ച് വെളിപ്പെടുത്തി ബാഹുബലി താരം പ്രഭാസ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് പ്രഭാസ് വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ നേരില്‍ കണ്ടത്. അന്ന് കണ്ടതിനെക്കാള്‍ അദ്ദേഹം കൂടുതല്‍ യുവാവായിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ സാഹോയുടെ ഓഡിയോ ലോഞ്ചിന് കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.


പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സാഹോ. ബാഹുബലിയ്ക്ക് ശേഷം തിയേറ്ററില്‍ എത്തുന്ന താരത്തിന്റെ ആദ്യ ചിത്രം. ബാഹുബലിയെ പോലെ സാഹോയും വന്‍ വിജയം നേടുമെന്നുള്ള പ്രതീക്ഷയും താരം പങ്കുവെച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു ചിത്രം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കാനാണ് സാഹോയിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് പ്രഭാസ് പറഞ്ഞു. കൂടാതെ ബാഹുബലി ചരിത്രം സൃഷ്ടിച്ചതു പോലെ സാഹോയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും താരം പറഞ്ഞു.

Other News in this category4malayalees Recommends