ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാന്‍ നല്ല ഭംഗിയുണ്ട്; സൗന്ദര്യമല്ല കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിലും നായികയുടെ സൗന്ദര്യം നിലനിര്‍ത്താനുള്ള കച്ചവട ബുദ്ധിക്കു കൈയ്യടിച്ചേ പറ്റു; ഉയരേയ്ക്ക് വിമര്‍ശനവുമായി ഹരീഷ് പേരടി

ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാന്‍ നല്ല ഭംഗിയുണ്ട്; സൗന്ദര്യമല്ല കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിലും നായികയുടെ സൗന്ദര്യം നിലനിര്‍ത്താനുള്ള കച്ചവട ബുദ്ധിക്കു കൈയ്യടിച്ചേ പറ്റു; ഉയരേയ്ക്ക് വിമര്‍ശനവുമായി ഹരീഷ് പേരടി
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കരുത്തിന്റെ കഥപറയുന്ന ചിത്രമാണ് മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ. പാര്‍വതി തിരുവോത്ത് നായികയായി അഭിനയിച്ച ചിത്രത്തില്‍ അവരുടെ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു. ആസിഫ് അലി ഉള്‍പ്പടെയുള്ള താരങ്ങളും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാല്‍ ഇതാ ഇപ്പോള്‍ ഉയരേക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാന്‍ നല്ല ഭംഗിയുണ്ട്... എന്നാല്‍ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ആ ഭംഗിയില്ലാ.. (ജീവിത യാഥാര്‍ത്ഥ്യങ്ങളാണെന്ന് തോന്നുന്നു.)... സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയില്‍ പോലും നായികയുടെ സൗന്ദര്യം നിലനിര്‍ത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നില്‍ കൈയ്യടിച്ചേ പറ്റു ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം:

ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാന്‍ നല്ല ഭംഗിയുണ്ട്... എന്നാല്‍ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ആ ഭംഗിയില്ലാ.. (ജീവിത യാഥാര്‍ത്ഥ്യങ്ങളാണെന്ന് തോന്നുന്നു.)... സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയില്‍ പോലും നായികയുടെ സൗന്ദര്യം നിലനിര്‍ത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നില്‍ കൈയ്യടിച്ചേ പറ്റു.... ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം... എത്ര മനോഹരമാണത്.. (ഇതൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകന്‍ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാന്‍ തോന്നുന്നത്)..ഇത്തരം സിനിമകള്‍ ഒരു പാട് ഫെസ്റ്റിവലുകള്‍ ഇനിയും കയറി ഇറങ്ങുതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രജ്യങ്ങളില്‍ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി....


Other News in this category4malayalees Recommends