ഓസ്‌ട്രേലിയയിലെ ഇന്ധനവില നിലവില്‍ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ച്ചയില്‍; പെട്രോള്‍ ലിറ്ററിന് വില 141.2 സെന്റ്; അഞ്ച് വലിയ നഗരങ്ങളില്‍ ഏറ്റവും വില ബ്രിസ്ബാനിലും കുറവ് കാന്‍ബറയിലും; വിലക്കയറ്റത്തിന് കാരണം യുഎസ് ഡോളറിനെതിരെ ഓസീസ് ഡോളര്‍ വിലയിടിഞ്ഞത്

ഓസ്‌ട്രേലിയയിലെ ഇന്ധനവില നിലവില്‍ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ച്ചയില്‍; പെട്രോള്‍ ലിറ്ററിന് വില 141.2 സെന്റ്; അഞ്ച് വലിയ നഗരങ്ങളില്‍ ഏറ്റവും വില ബ്രിസ്ബാനിലും കുറവ് കാന്‍ബറയിലും; വിലക്കയറ്റത്തിന് കാരണം യുഎസ് ഡോളറിനെതിരെ ഓസീസ് ഡോളര്‍ വിലയിടിഞ്ഞത്

ഓസ്‌ട്രേലിയയിലെ ഇന്ധനവില നിലവില്‍ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ച്ചയിലെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ഡോളറിന്റെ വില യുഎസ് ഡോളറിനെതിരെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഈ ദുരവസ്ഥ സംജാതമായിരിക്കുന്നതെന്നാണ് കണ്‍സ്യൂമര്‍ വാച്ച്‌ഡോഗായ എസിസിസി വെളിപ്പെടുത്തുന്നത്.രാജ്യത്തെ ഇന്ധനം വാങ്ങുകും വില്‍ക്കുകയും ചെയ്യുന്നത് യുഎസ് ഡോളറിലായതാണ് ഇതിന് കാരണം.2018-19 ഫിനാന്‍ഷ്യല്‍ ഇയറിലെ ശരാശരി പെട്രോള്‍ വില രാജ്യത്തെ അഞ്ച് വലിയ നഗരങ്ങളില്‍ പെട്രോള്‍ ലിറ്ററൊന്നിന് വില 7.0 സെന്റ് വര്‍ധനവാണ് എസിസിസി അതിന്റ ജൂണ്‍ ക്വാര്‍ട്ടര്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


നിലവില്‍ പെട്രോള്‍ ലിറ്ററിന് വില 141.2 സെന്റാണ്. അഞ്ച് വലിയ നഗരങ്ങളില്‍ കാന്‍ബറയിലാണ് മാസാന്ത ശരാശരി വില ഏറ്റവും കുറവുള്ളത്. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബാന്‍, പെര്‍ത്ത്, അഡലെയ്ഡ് എന്നിവയാണ് ഈ അഞ്ച് നഗരങ്ങളില്‍ വരുന്ന മറ്റുള്ളവ.മറ്റ് നഗരങ്ങളിലേക്കാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ വില ബ്രിസ്ബാനിലാണ്. എന്‍എസ്ഡബ്ല്യൂവിലെ കോഫ്‌സ് ഹാര്‍ബര്‍ പെട്രോള്‍ വിലകള്‍ പ്രകാരം ഇവിടെ വിവിധ ഷോപ്പുകളില്‍ വ്യത്യസ്തമായ വിലയാണ് പെട്രോളിനുള്ളത്.

വില കുറവ് തേടിപ്പിടിച്ചാല്‍ മോട്ടോറിസ്റ്റുകള്‍ക്ക് ഈ വകയിലുള്ള പണച്ചെലവ് കുറയ്ക്കാമെന്ന് സാരം.ഓസ്‌ട്രേലിയന്‍ ഡോളറിനും യുഎസ് ഡോളറിനും ഇടയിലുള്ള വിനിമയ നിരക്കില്‍ ഉണ്ടായിരിക്കുന്ന വ്യത്യാസമാണ് ഇത്തരത്തില്‍ ഇന്ധനവില കുതിച്ചുയരുന്നതിന് പ്രധാന കാരണമായി വര്‍ത്തിച്ചിരിക്കുന്നതെന്നാണ് എസിസിസി ചെയറായ റോഡ് സിംസ് പറയുന്നത്.നിലവില്‍ ഈ നിരക്ക് 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന അവസ്ഥയിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends