തെരുവ് ക്ലീന്‍ ചെയ്യുക, നശിപ്പിച്ച വസ്തുക്കള്‍ റിപ്പയര്‍ ചെയ്യുക, റോഡുകള്‍ ക്ലീന്‍ ചെയ്യുക; നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച് പൊതുമുതല്‍ നശിപ്പിച്ച യുവാവിന് യുഎഇ പോലീസ് നല്‍കി വ്യത്യസ്തമായ ശിക്ഷ ഇങ്ങനെ

തെരുവ് ക്ലീന്‍ ചെയ്യുക, നശിപ്പിച്ച വസ്തുക്കള്‍ റിപ്പയര്‍ ചെയ്യുക, റോഡുകള്‍ ക്ലീന്‍ ചെയ്യുക...നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച് പൊതുമുതല്‍ നശിപ്പിച്ച യുവാവിന് യുഎഇ പോലീസ് നല്‍കി വ്യത്യസ്തമായ ശിക്ഷയാണ് ഇതൊക്കെ. ഒപ്പം 2000 അബുദാബി ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്റും 60 ദിവസത്തേയ്ക്ക് ഇയാളുടെ കാര്‍ തടഞ്ഞുവെയ്ക്കാനുമാണ് ഉത്തരവ്. അശ്രദ്ധമായി വാഹനമോടിച്ച കേസില്‍ അറസ്റ്റു ചെയ്ത എമറാത്തി യുവാവിനാണ് സാമൂഹിക സേവനം നടത്താനുള്ള ശിക്ഷ ലഭിച്ചത്.

യുവാവ് പിക്കപ്പ് വാഹനമുപയോഗിച്ച് പുല്‍ത്തകിടി നശിപ്പിക്കുന്നതിന്റെയും പിന്നീട് ഇതേ സ്ഥലം റിപ്പയര്‍ ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. സാമൂഹിക ബോധവത്ക്കരണം കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു ശിക്ഷകൂടി നല്‍കിയതെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷപ്പെടണമെന്നും അബുദാബി പൊലീസ് വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends